Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സ്ലോ പോയിസൺ ചേർത്ത് അവർ ഞങ്ങളെ അൽപ്പാൽപ്പമായി ഇല്ലാതാക്കുമെന്ന് ഭയക്കുന്നു; കുര്യാക്കോസ് അച്ചന്റെ മരണത്തിലേക്ക് നയിച്ചത് എന്ത് കാരണമായാലും അതിന് പിന്നിൽ ഫ്രാങ്കോയുടെ ആളുകൾ; വെളിപ്പെടുത്തലുമായി സിസ്റ്റർ അനുപമ

24 OCTOBER 2018 05:33 PM IST
മലയാളി വാര്‍ത്ത

ഭക്ഷണത്തിൽ വിഷം ചേർത്ത് കൊല്ലുമെന്ന് ഭയക്കുന്നതായി പീഡനത്തിന് ഇരയായ കന്യാസ്ത്രിയുടെ സുഹൃത്ത് സിസ്റ്റർ അനുപമ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസിന് മൊഴി നൽകിയ ഫാ. കുര്യാക്കോസ് കാട്ടുത്തറയുടെ മരണം ഞങ്ങൾക്കുള്ള സൂചനയാണോ എന്ന് സംശയമുണ്ടെന്നും സ്ലോ പോയിസൺ ചേർത്ത് അവർ ഞങ്ങളെ അൽപ്പാൽപ്പമായി ഇല്ലാതാക്കുമെന്ന് ഭയക്കുന്നതായും സിസ്റ്റർ അനുപമ പറഞ്ഞു. കുര്യാക്കോസ് അച്ചന്റെ മരണത്തിലേക്ക് നയിച്ചത് എന്ത് കാരണമായാലും അതിന് പിന്നിൽ ഫ്രാങ്കോയുടെ ആളുകളാണ്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം കിട്ടിയശേഷം അയാളുടെ ആളുകൾ പലതവണ അച്ചനെ നേരിട്ട് ചെന്നുകണ്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സിസ്റ്റർ അനുപമ പറഞ്ഞു.

കുര്യാക്കോസ് അച്ചനെ 2003 മുതൽ തനിക്കറിയാമെന്നും സഭ തുടങ്ങിയ കാലഘട്ടത്തിൽ കന്യാസ്ത്രീകളെ മഠത്തിൽ ചേർക്കുന്നതിനും മറ്റും അച്ചനായിരുന്നു മുൻപന്തിയിൽ ഉണ്ടായിരുന്നത്. ജലന്ധർ രൂപത അതിരൂപതയാക്കുന്നതിന് റോമിൽ നിന്ന് അനുമതി വാങ്ങിയെടുക്കുന്നതിന് അദ്ദേഹം സഹായിച്ചു. അന്ന് ബിഷപ്പ് ഫ്രാങ്കോ വികാരി മാത്രമായിരുന്നു. സ്‌നേഹമുള്ള നല്ല മനുഷ്യനായിരുന്നു കുര്യാക്കോസ് അച്ചൻ എന്നും സിസ്റ്റർ അനുപമ പറഞ്ഞു.

കന്യാസ്ത്രീയ്ക്ക് അനുകൂലമായി മാദ്ധ്യമങ്ങളോട് സംസാരിച്ച വ്യക്തിയായിരുന്നു കുര്യാക്കോസ് അച്ചൻ. ഇതേത്തുടർന്ന് അച്ചന് പലതരത്തിലുള്ള ഭീഷണിയും പ്രതികാര നടപടിയും നേരിടേണ്ടി വന്നിട്ടുള്ളതായും സിസ്റ്റർ പറഞ്ഞു. ജലന്ധറിനടുത്ത് ബസുവയിലുള്ള അച്ചന്റെ വിദ്യാർത്ഥിയായിരുന്ന വൈദികന്റെ കീഴിലേക്ക് സ്ഥലംമാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായാണ്. വെറും റസിഡൻഷ്യൽ പ്രീസ്‌റ്റെന്ന് പദവി മാത്രമാണ് അവിടെ അച്ചനുണ്ടായിരുന്നത്. ഒരു പാരീഷിന്റെ പോലും ഉത്തരവാദിത്വം നൽകിയിരുന്നില്ല.

തനിക്കെതിരെ നിൽക്കുന്നവരെ ഏതെങ്കിലും വിധത്തിൽ ഒതുക്കാൻ ഫ്രാങ്കോ ശ്രമിക്കും. മൊഴി കൊടുത്തതിനും മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് ശേഷവും അച്ചന് നിരന്തരം ഭീഷണിയുണ്ടായിരുന്നു. ആ സമയത്ത് അച്ചൻ ബോക്പൂർ എന്ന സ്ഥലത്തായിരുന്നു. എന്നാൽ ജലന്ധറിലുള്ള എന്റെ ബന്ധുവായ വൈദികനൊപ്പം ഫാ. കുര്യാക്കോസ് പലപ്പോഴും വന്ന് നിൽക്കാറുണ്ടായിരുന്നു. അക്കാര്യം ബന്ധുവായ അച്ചൻ എന്നോട് മിക്കപ്പോഴും ഫോൺ ചെയ്യുമ്പോൾ പറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്ക് നിൽക്കാൻ പേടി കാരണമാണ് അദ്ദേഹം അവിടെ വന്ന് നിന്നിരുന്നത്. ബിഷപ്പിന് ജാമ്യം കിട്ടിയശേഷം പലതവണ അയാളുടെ ആളുകൾ വന്ന് ഫാ. കുര്യാക്കോസിനെ കണ്ടിട്ടുണ്ട്. ഞങ്ങൾക്കൊപ്പം (കന്യാസ്ത്രീകൾ) നിൽക്കരുതെന്നും ബിഷപ്പിനെതിരായ മൊഴിയിൽ നിന്ന് പിന്മാറണമെന്നും അവർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അച്ചനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിട്ടുണ്ട് എന്നും സിസ്റ്റർ അനുപമ പറഞ്ഞു. പൊലീസ് സുരക്ഷയടക്കമുള്ളതിനാൽ പുറത്ത് നിന്ന് തങ്ങൾക്ക് ഭീഷണിയില്ലഎന്നുംഎന്നാൽ ഭീഷണി അകത്ത് നിന്നാണ് എന്നും അവർ വ്യക്തമാക്കി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends