ഡിവൈഎഫ്ഐ നേതാവായ അധ്യാപകന്റെ നഗ്നതാ പ്രദർശനം വിദ്യാർത്ഥികൾക്ക് മുമ്പിൽ; അശ്ലീല സംസാരം കടുത്തതോടെ പരാതിയുമായി വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങി: നാട്ടുകർ പഞ്ഞിക്കിട്ടതിന് പിന്നാലെ അധ്യാപകന് സസ്‌പെൻഷനും

വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ അധ്യാപകന് സസ്പെന്‍ഷന്‍.കല്ലിയൂര്‍ ഊക്കോട് സ്വദേശിയെയാണു ബാലരാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് സസ്പെന്‍ഡ് ചെയ്തത്.വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും അശ്ലീലം സംസാരിക്കുകയും ചെയ്തെന്ന പരാതിയില്‍ ആണ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ താല്‍ക്കാലിക അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തത്.
സ്കൂളിൽ സംഭവം തിരക്കാനെത്തിയ നാട്ടുകാർ അധ്യാപകനെ ‘കൈകാര്യം’ ചെയ്തതായും പറയുന്നു. സംഭവമറിഞ്ഞു ബാലരാമപുരം പൊലീസെത്തി കുട്ടികളുടെ മൊഴിയെടുത്തു. അതേസമയം രക്ഷിതാക്കള്‍ക്കു കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യം ഇല്ലെന്നറിയിച്ചതിനാല്‍ കേസെടുത്തിട്ടില്ലെന്നു ബാലരാമപുരം പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.എം.പ്രദീപ് കുമാര്‍ പറഞ്ഞു. വിദ്യാര്‍ഥിനികളുടെയും രക്ഷിതാക്കളുടെയും പരാതിയിലാണു സസ്പെന്‍ഷന്‍.
https://www.facebook.com/Malayalivartha
























