Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശബരിമലയിലെ ആചാരങ്ങള്‍ പൊളിറ്റ് ബ്യുറോ തിരുമാനം കൊണ്ട് മാറ്റാന്‍ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കോടികള്‍ വിലമതിക്കുന്ന ശബരിമല തിരുവാഭരണം സൂക്ഷിച്ചിരിക്കുന്നത് പന്തളം കൊട്ടാരത്തിന്റെ അധീനതയിലുള്ള ക്ഷേത്രത്തിലാണ്. അത് ആചാരത്തിന്റെ ഭാഗമാണ്, അതും മാറ്റണമെന്ന് മുഖ്യമന്ത്രി പറയുമോ?

24 OCTOBER 2018 04:52 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി ശബരിമല അയ്യപ്പ വിശ്വാസികളോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്ത് വില കൊടുത്തും യുവതികളെ സന്നിധാനത്ത് എത്തിക്കണമെന്ന മുഖ്യമന്ത്രിയുടെ ഉത്തരവ് നടക്കാതെ പോയത് തന്ത്രിയുടെയും പന്തളം രാജ കുടംബത്തിന്റെയും കടുത്ത നിലപാട് കാരണമാണ്. പൊലീസ് വേഷമിടവുവിച്ച് വന്‍ പൊലീസ് സന്നാഹത്തോടെ യുവതികളെ നടപ്പന്തല്‍ വരെ എത്തിച്ചെങ്കിലും തുടര്‍ന്ന് പതിനെട്ടാം പാടി കയറ്റാന്‍ കഴിയാതെ പോയത് ക്ഷേത്രം അടച്ചിടുമെന്ന തന്ത്രിയുടെ മുന്നറിയിപ്പ് മൂലമാണ്. യുവതികളെ കയറ്റിയത് പോലെ തന്നെ പൊലീസിന് തിരിച്ചറക്കേണ്ടി വന്നു. അതിന്റെ രോഷമാണ് ഇപ്പോള്‍ തീര്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ഷേത്രത്തിലെ പൂജകളുടെയും, ആചാരങ്ങളുടെയും കാര്യത്തില്‍ അവസാന വാക്ക് തന്ത്രി തന്നെയാണ്. അത് കോടതി പോലും അംഗീകരിച്ചതാണ്. ഇത് പലതവണ ഹൈക്കോടതിയും, സുപ്രിം കോടതിയും അംഗീകരിച്ചാതാണ്. അക്കാര്യം മറന്ന് കൊണ്ടാണ് മുഖ്യമന്ത്രി തന്ത്രിക്കെതിരെ കലി തുള്ളിയത്. . ശബരിമലയുടെ കാര്യത്തില്‍ മഹേന്ദ്രന്‍ വേഴ്‌സസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേസില്‍ ഹൈക്കോടതി വളരെ വ്യക്തമായി തന്നെ വിധി പ്രഖ്യാപിച്ചിട്ടുണ്ട്. താഴമണ്‍ കുടംബമാണ് ശബരിമലയിലെ പരമ്പരാഗത തന്ത്രി കുടംബമെന്നും, ശബരിമല ക്ഷേത്രത്തിലെ ആത്മീയാനുഷ്ഠനാങ്ങളുടെയും ആചാരങ്ങളുടെയും അവസാന വാക്ക് തന്ത്രിയുടേതാണെന്ന് ദേവസ്വം ബോര്‍ഡ് സത്യവാങ്ങ്മൂലം നല്‍കുകയും ഹൈക്കോടതി അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ആ സത്യവാങ്ങ് മൂലത്തില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോ? 

ഗുരുവായൂര്‍ അമ്പലം സംബന്ധിച്ച സി കെ രാജന്‍ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന കേസിലെ ക്ഷേത്രത്തിലെ ആചാരബദ്ധമായ കാര്യങ്ങളില്‍ തന്ത്രിയാണ് അവസാന വാക്കെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. എം പി ഗോലാലകൃഷ്ണന്‍ നായര്‍ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന കേസില്‍ 2005 ലെ വിധിയിലും സുംപ്രിം കോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്. പന്തളം രാജാവ് അയ്യപ്പന്റെ പൃതൃസ്ഥാനീയനാണ് പന്തളം കൊട്ടാരത്തില്‍ നിന്ന് തിരുവാഭാരണങ്ങള്‍ എത്തിയാല്‍ മാത്രമെ ശബരിമലയിലെ മകരസംക്രമ പൂജ നടക്കുകയുളളു. ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറാനുള്ള അവകാശം പന്തളം രാജാവിന് മാത്രമാണ്. ഇതെല്ലാം ആചാരങ്ങളനുസരിച്ചുള്ള അധികാരമാണ്. ഇതൊന്നും മുഖ്യമന്ത്രി വിചാരിച്ചാല്‍ മാറ്റാന്‍ കഴിയില്ല. പന്തളം കൊട്ടാരത്തിന് ശബരിമലയില്‍ അവകാശിമില്ലന്ന് പറയുന്ന മുഖ്യമന്ത്രി ഈ ആചാരങ്ങളെയും വിശ്വാസങ്ങളെയും വെല്ലുവിളിക്കുകയാണ്. 

കോടികള്‍ വിലമതിക്കുന്ന ശബരിമല തിരുവാഭരണം സൂക്ഷിച്ചിരിക്കുന്നത് പന്തളം കൊട്ടാരത്തിന്റെ അധീനതയിലുള്ള ക്ഷേത്രത്തിലാണ്. ഇത് ആചാരത്തിന്റെ ഭാഗമാണ്. ഇതും മാറ്റണമെന്ന് മുഖ്യമന്ത്രി പറയുമോ?. ശബരിമലയിലെ ആചാരങ്ങള്‍ പൊളിറ്റ് ബ്യുറോ തിരുമാനം കൊണ്ട് മാറ്റാന്‍ കഴിയില്ല. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ നിലപാടില്‍ നിന്ന് ഒരു കാര്യം വ്യക്തമായി ശബരിമലയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ക്കെല്ലാം പൂര്‍ണ്ണ ഉത്തരവാദി മുഖ്യമന്ത്രിയാണ്. . സുപ്രിം കോടതി വിധി നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രി അനാവിശ്യമായ ധൃതിയാണ് കാണിച്ചത്. സാധാരണ ഇത്തരമൊരു വിധി കിട്ടിക്കഴിഞ്ഞാല്‍ അത് നടപ്പാക്കുന്നതിന് കാണിക്കുന്ന ഔദ്യോഗിക നടപടി ക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends