ഡിജിപി ജേക്കബ് തോമസിന്റെ ഭൂമി ആദായ നികുതി വകുപ്പ് കണ്ടുകെട്ടുന്നു

ഡിജിപി ജേക്കബ് തോമസിന്റെ ഭൂമി ആദായ നികുതി വകുപ്പ് കണ്ടുകെട്ടുന്നു. തമിഴ്നാട് വിരുതനഗറിലെ 50.33 ഏക്കര്‍ ഭൂമിയാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടുന്നത്. ആദായ നികുതി വകുപ്പ് ചെന്നൈ യൂനിറ്റിന്‍റേതാണ് നടപടി.
ബിനാമി ഇടപാടിലൂടെ ജേക്കബ് തോമസ് ഭൂമി സ്വന്തമാക്കിയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. രണ്ട് ഇടപാടുകളിലായാണ് ഭൂമി വാങ്ങിയത് എന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂമി കണ്ടുകെട്ടുന്നത് സംബന്ധിച്ച് ജേക്കബ് തോമസിന്‍റെ കേരളത്തിലെ വീടുകളില്‍ നോട്ടീസ് പതിപ്പിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയുടെ പേരിലാണ് വീട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും ആദായ നികുതി വകുപ്പ് കണ്ടെത്തി.
https://www.facebook.com/Malayalivartha
























