കൗണ്‍സില്‍ യോഗത്തിനിടയില്‍ ഭരണപക്ഷ പ്രതിപക്ഷ അംങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; വ്യാഴാഴ്ച്ച് കായംകുളം നഗരസഭാ പരിധിയില്‍ യൂ ഡി എഫ് ഹര്‍ത്താല്‍

കായകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടയില്‍ ഭരണപക്ഷ പ്രതിപക്ഷ അംങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി ഏഴുപേര്‍ക്ക് പരിക്ക്.സെന്‍ട്രല്‍ പ്രൈവറ്റ് ബസ്റ്റാന്‍ഡിനു സമീപം സ്ഥലമെടുക്കുന്നതുമായി ബനന്ധപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ച വാക്കേറ്റത്തിലേക്കും സംഘര്‍ഷത്തിലേക്കും വഴിമാറുകയായിരുന്നു.
സംഘര്‍ഷത്തെ തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആര്‍ ഗിരിജ, ഷാമില അനിമോന്‍, ജലീല്‍ എസ് പെരുമ്പളത്ത്,ശശികല , അജയന്‍ എന്നിവരുള്‍പ്പടെയുള്ള എല്‍ഡി എഫ് അംഗങ്ങള്‍ക്കും, പ്രതിപക്ഷ അംഗങ്ങളായ ഷിജിന നാസര്‍, ഷാനവാസ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ കായംകുളം താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഒന്നാമത്തെ അജണ്ഡയായാണ് സ്ഥലം ഏറ്റെടുക്കുന്ന കാര്യം മുന്നോട്ടുവച്ചത്. വിഷയത്തില്‍ ചര്‍ച്ച നടക്കുന്നതിനിടയില്‍ പ്രതിപക്ഷം പ്രതിഷേധവുമായി മുന്നോട്ടുവന്നു. പ്രതിഷേധം അക്രത്തിലേക്കു വഴുതിമാറാന്‍ അധികസമയം വേണ്ടിവന്നില്ല.
അക്രമസംഭവങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച്ച് കായംകുളം നഗരസഭാ പരിധിയില്‍ യൂ ഡി എഫ് ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താലെന്നു യുഡി എഫ് പ്രദേശിക നേതൃത്വം അറിയിച്ചു.
https://www.facebook.com/Malayalivartha
























