ഡോ.വി.പി.മഹാദേവന് പിള്ള കേരള സര്‍വകലാശാലയുടെ പുതിയ വൈസ്-ചാന്‍സലർ

കേരള സര്‍വകലാശാലാ വൈസ്-ചാന്‍സലറായി കേരളയിലെ അപ്ലൈഡ് സയന്‍സ് ഡീനും ഒപ്ടോ ഇലക്ട്രോണിക്സ് പ്രഫസറുമായ ഡോ.വി.പി.മഹാദേവന് പിള്ളയെ ഗവര്‍ണര്‍ പി.സദാശിവം നിയമിച്ചു. നാലുവര്‍ഷമാണ് കാലാവധി.
തിരുവനന്തപുരം പോങ്ങുംമൂട് സ്വദേശിയായ മഹാദേവന് പിള്ളയ്ക്ക് 13 വര്‍ഷവും മൂന്നുമാസവും പ്രഫസറായി സേവനപരിചയമുണ്ട്. കേരളാ സര്‍വകലാശാലയില്‍നിന്നു ഭൗതികശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും എംഫിലും പിഎച്ച്ഡിയും കരസ്ഥമാക്കിയ മഹാദേവന് 1982ല്‍ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജില്‍ ലക്ചററായി ജോലിയില്‍ പ്രവേശിച്ചു. 2001 ല്‍ കേരള സര്‍വകലാശാലാ ഒപ്ടോഇലക്ട്രോണിക്സ് വിഭാഗത്തില്‍ ലക്ചററായി. തുടര്‍ന്ന് 2005-ല്‍ പ്രഫസറായി.
കേരളയിലെ ഒപ്ടോ ഇലക്ട്രോണിക്സ് ബോര്‍ഡ് ഒഫ് സ്റ്റഡീസ് ചെയര്‍മാനും നാനോസയന്‍സ് ആന്‍ഡ് നാനോടെക്നോളജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ്. കുസാറ്റില്‍ ഫോട്ടോണിക്സ്, പെരിയാര്‍ സര്‍വകലാശാലയില്‍ ഫിസിക്കല്‍ സയന്‍സ്, അളഗപ്പയില്‍ ബയോ ഇലക്ട്രോണിക്സ്, റായ്പുര്‍ പണ്ഡിറ്റ് രവിശങ്കര്‍ ശുക്ല സര്‍വകലാശാലയില്‍ ഇലക്ട്രോണിക് സയന്‍സ് ബോര്‍ഡ് ഒഫ് സ്റ്റഡീസ് അംഗമായിട്ടുണ്ട്.
2017 സെപ്റ്റംബറില്‍ ഡോ.പി.കെ.രാധാകൃഷ്ണന് വിസി സ്ഥാനം വിരമിച്ചശേഷം സര്‍വകലാശാലയില്‍ ഇന്‍-ചാര്‍ജ് ഭരണമായിരുന്നു.
https://www.facebook.com/Malayalivartha
























