Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പന്തളം കൊട്ടാരം സ്വീകരിച്ചേക്കാവുന്ന നിയമനടപടികള്‍ സര്‍ക്കാരിനെയോ ദേവസ്വം ബോര്‍ഡിനെയോ ബാധിക്കില്ല... ശബരിമലയില്‍ പന്തളം കൊട്ടാരത്തിന്‌ ഒരു അധികാരവുമില്ല നിയമപരമായ ഏകാവകാശി ദേവസ്വം ബോര്‍ഡ് മാത്രം; സര്‍ക്കാരിന് കിട്ടിയ നിയമോപദേശമിങ്ങനെ...

25 OCTOBER 2018 08:55 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ പ്രായഭേദമന്യേ സ്‌ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയേത്തുടര്‍ന്നുള്ള വാദപ്രതിവാദങ്ങള്‍ പുതിയ തലത്തിലേക്ക്‌. യുവതികള്‍ പ്രവേശിച്ചാല്‍ നടയടച്ച്‌ മടങ്ങുമെന്ന തന്ത്രി കണ്‌ഠര്‌ രാജീവരരുടെ നിലപാടിനും തന്ത്രിക്കു നിര്‍ദേശം കൊടുക്കാന്‍ അധികാരമുണ്ടെന്ന പന്തളം കൊട്ടാരത്തിന്റെ അവകാശവാദത്തിനും മുഖ്യമന്ത്രി ഇന്നലെ മറുപടി കൊടുത്തതോടെയാണു പുതിയ വിവാദം ഉടലെടുത്തത്‌. അതേസമയം തിരു-കൊച്ചി നാട്ടുരാജ്യങ്ങളിലെ ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡുകള്‍ക്കു വിട്ടുകൊടുത്ത കവനന്റ്‌ (ഉടമ്ബടി) പ്രകാരം പന്തളം കൊട്ടാരത്തിനു ശബരിമലയില്‍ യാതൊരു അവകാശവുമില്ലെന്നു സര്‍ക്കാരിന്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം.

തിരുവിതാംകൂര്‍ രാജാവ്‌ ബാലരാമവര്‍മയും കൊച്ചി രാജാവ്‌ രാമവര്‍യും ഇന്ത്യന്‍ സര്‍ക്കാരിനുവേണ്ടി അഡ്‌മിനിസ്‌ട്രേറ്റര്‍ വി.പി. മേനോനുമാണ്‌ 1949 ജൂലൈ ഒന്നിന്‌ ഉടമ്ബടിയില്‍ ഒപ്പിട്ടത്‌. പന്തളം രാജകുടുംബം ഉടമ്ബടിയില്‍ കക്ഷിയേയല്ലെന്നു നിയമോപദേശത്തില്‍ വ്യക്‌തമാക്കി.

പന്തളം കൊട്ടാരത്തിനു ശബരിമലയില്‍ എന്തെങ്കിലും അവകാശമുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ ലഭ്യമല്ല. ഉടമ്ബടിക്കു മുമ്ബുതന്നെ ശബരിമല ക്ഷേത്രം തിരിവിതാംകൂര്‍ രാജാവിനു പന്തളം കൊട്ടാരം വിട്ടുകൊടുത്തിരുന്നു. അതിനാല്‍ പന്തളം കൊട്ടാരം സ്വീകരിച്ചേക്കാവുന്ന നിയമനടപടികള്‍ സര്‍ക്കാരിനെയോ ദേവസ്വം ബോര്‍ഡിനെയോ ബാധിക്കില്ല. ഐക്യകേരളം നിലവില്‍ വന്നശേഷം ദേവസ്വം ബോര്‍ഡ്‌ രൂപീകരിക്കണമെന്നും എല്ലാവര്‍ഷവും റവന്യൂ വരുമാനത്തില്‍നിന്നു സംസ്‌ഥാനസര്‍ക്കാര്‍ 50 ലക്ഷം രൂപ ദേവസ്വം ബോര്‍ഡിനു കൈമാറണമെന്നും കരാറില്‍ പറയുന്നു. ഒരുലക്ഷം രൂപ ഭണ്ഡാരം വകയായും കൈമാറണം. ദേവസ്വം ബോര്‍ഡ്‌ നിലവില്‍വരുന്നതിനു മുമ്ബ്‌ രാജ്യപ്രമുഖിനാണു ക്ഷേത്രങ്ങളുടെ ഭരണച്ചുമതല നല്‍കിയത്‌. അതുപ്രകാരം തിരുവിതാംകൂര്‍ രാജാവായായിരുന്നു ആദ്യത്തെ രാജ്യപ്രമുഖ്‌. 1956-ല്‍ സംസ്‌ഥാനം രൂപീകരിച്ചശേഷം ദേവസ്വം ബോര്‍ഡ്‌ രൂപീകൃതമായി.

ഇതോടെ രാജ്യപ്രമുഖിന്റെ അധികാരം ബോര്‍ഡിനു ലഭിച്ചു. അന്നുമുതല്‍ ശബരിമല ക്ഷേത്രത്തിന്റെ നിയമപരമായ ഏകാവകാശി ദേവസ്വം ബോര്‍ഡാണ്‌. എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണു കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പന്തളം കൊട്ടാരത്തിനും തന്ത്രിക്കുമെതിരേ ശക്‌തമായി ആഞ്ഞടിച്ചതെന്നാണു സൂചന. അതേസമയം ശബരിമലയില്‍ പന്തളം രാജകുടുംബത്തിന്റെ അധികാരം സംബന്ധിച്ച ദേവസ്വം ബോര്‍ഡ്‌ നിലപാട്‌ പന്തളം കൊട്ടാരം നിര്‍വാഹകസമിതി അധ്യക്ഷന്‍ ശശികുമാരവര്‍മ തള്ളിയിരുന്നു. ഉടമ്ബടിപ്രകാരം ക്ഷേത്രം അടച്ചിടാന്‍ അധികാരമുണ്ടെന്നായിരുന്നു ശശികുമാരവര്‍മയുടെ വാദം. സംശയമുള്ളവര്‍ക്കു പഴയ ഉടമ്ബടി പരിശോധിക്കാമെന്നും ക്ഷേത്രാചാരങ്ങള്‍ക്കു ഭംഗം വന്നാല്‍ തന്ത്രിക്ക്‌ എടുക്കാവുന്ന ഏറ്റവും നല്ല തീരുമാനം ക്ഷേത്രം അടച്ചിടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (29 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (45 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends