ആബിദയ്ക്ക് സഹായവുമായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍; സാമൂഹ്യ സുരക്ഷ മിഷന്‍ വഴി മുച്ചക്ര വാഹനം നല്‍കും

ചെറു പ്രായത്തില്‍ പോളിയോ ബാധിച്ച് തളര്‍ന്ന കാലുമായി സഞ്ചാര മാര്‍ഗത്തിനായി ബുദ്ധിമുട്ടുന്ന ചാലിയാര്‍ പഞ്ചായത്തിലെ നാലുസെന്റ് കോളനിയിലെ ആബിദയ്ക്ക് സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന മുച്ചക്ര വാഹനം നല്‍കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.
ആബിദയുടെ വാഹനം നന്നാക്കാനാകാത്തവിധം കേടായതിനെ തുടര്‍ന്ന് സഞ്ചാരമാര്‍ഗം തടസപ്പെട്ടുവെന്ന് ലോക പോളിയോ ദിനത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രി സഹായവുമായെത്തിയത്. പോളിയോ ബാധിച്ചിട്ടും തളരാതെ സ്വന്തം കാലില്‍ നിന്നും കുടുംബത്തെ സംരക്ഷിക്കുന്ന ആബിദ മറ്റുള്ളവര്‍ക്ക് പ്രചോദനമാണെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























