ബിജെപിയ്ക്ക് കൈയ്യടി നേടാനുള്ള പ്രസ്ഥാവനയിറക്കിയ എ.പത്മകുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നതായി സൂചന; രണ്ട് പ്രാവശ്യം പത്മകുമാറിന്റെ നിലപാട് മുഖ്യമന്ത്രിക്ക് തിരുത്തേണ്ടി വന്നത് ഏറെ ഗുരുതരം

ഭക്തര്‍ക്കനുകൂലമായതും ബിജെപിയ്ക്ക് സന്തോഷം നല്‍കുന്നതുമായ നിലപാട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രഖ്യാപിച്ചതോടെ സിപിഎമ്മിലെ കണ്ണിലെ കരടായി. പത്മകുമാറിന് പ്രിയം പത്മം അല്ലെങ്കില്‍ താമരയുടെ നയമാണോയെന്നാണ് പല നേതാക്കളും ചോദിക്കുന്നത്. തികഞ്ഞ ഭക്തനായ പത്മ കുമാറിന് മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് 2 പ്രാവശ്യമാണ് നിലപാട് മാറ്റേണ്ടി വന്നത്.
കാര്യങ്ങള്‍ ഇങ്ങനെ നടക്കവെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷസ്ഥാനത്ത് നിന്ന് എ.പത്മകുമാറിനെ ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നതായാണ് സൂചന. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യവിര്‍ശനത്തോടെ സിപിഐഎമ്മിലും ദേവസ്വം ബോര്‍ഡിലും ഒറ്റപ്പെട്ട നിലയിലാണ് പത്മകുമാര്‍.
കഴിഞ്ഞ വര്‍ഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തെത്തിയ പത്മകുമാറിന് ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്. മുഖ്യമന്ത്രിയുടെ വിമര്‍ശനം സംബന്ധിച്ച് പ്രതികരിക്കാന്‍ ഇതുവരെ പത്മകുമാര്‍ തയ്യാറായിട്ടില്ല. ഈ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തോടു പോലും സംസാരിക്കാന്‍ അദ്ദേഹം തയാറാകുന്നില്ലെന്നാണ് സൂചന. പത്മകുമാറിനു മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സംശയവും പാര്‍ട്ടിയിലെ ചില നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്.
ഇതിനിടെ, താന്‍ ഉറച്ച അയ്യപ്പഭക്തനാണെന്നു സാക്ഷ്യപ്പെടുത്തുന്ന പത്മകുമാറിന്റെ പ്രസംഗത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.
കെ. രാഘവന്റെ കാലാവധി കഴിഞ്ഞ ദിവസം പൂര്‍ത്തിയായതോടെ ദേവസ്വം ബോര്‍ഡില്‍ നിലവില്‍ ഒരു അംഗത്തിന്റെ ഒഴിവുണ്ട്. ഈ ഒഴിവിലേക്ക് ഉടന്‍ തെരഞ്ഞെടുപ്പു നടത്തും. പട്ടികവിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റ് ആയതിനാല്‍ നിയമസഭയിലെ ഹിന്ദു എംഎല്‍എമാര്‍ വോട്ട് ചെയ്താണ് അംഗത്തെ തെരഞ്ഞെടുക്കേണ്ടത്. ജനറല്‍ സീറ്റുകളിലേക്കു മന്ത്രിസഭയിലെ ഹിന്ദു മന്ത്രിമാരാണു തെരഞ്ഞെടുപ്പു നടത്തുക.
https://www.facebook.com/Malayalivartha
























