നീയെടുത്ത ജീവന്‍ തിരിച്ചു തരാന്‍ നിനക്കു പറ്റുമോ? അച്ഛനില്ലാതെയാണ് ആ കുഞ്ഞിന് ഞാന്‍ വളര്‍ത്തിയത്; ഇവള്‍ക്കു വേണ്ടിയാണ് ഞാന്‍ ജീവിച്ചത്... ഏഴ് വര്‍ഷത്തോളം കാത്തിരുന്ന് കിട്ടിയ എന്റെ പൊന്നോമനയാണവള്‍; വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിൽ എത്തിയ കുഞ്ഞ് ഡോക്ടറുടെ കൈപ്പിഴയിൽ മരണമടഞ്ഞ സംഭവത്തിൽ നഴ്‌സായ അമ്മയുടെ നിലവിളിയിൽ മറുപടിയില്ലാതെ ഡോക്ടറും കിംസ്

കോട്ടയം കിംസ് ആശുപത്രിയിൽ വയറുവേദനയ്ക്കു ചികിത്സ തേടിയ എട്ടു വയസുകാരി മരിച്ച സംഭവത്തിൽ നഴ്‌സായ അമ്മയുടെ നിലവിളിയിൽ മറുപടിയില്ലാതെ ഡോക്ടറും കിംസ്. ആര്‍പ്പൂക്കര പനമ്ബാലം കാവില്‍ വീട്ടില്‍ എ. വി ചാക്കോ -മറിയം ദമ്ബതികളുടെ മകള്‍ എയ്ന്‍ അല്‍ഫോണ്‍സ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഒരു വര്‍ഷം മുന്‍പാണ് എയ്‌ലിന്റെ പിതാവ് അസുഖ ബാധിതനായി മരിച്ചത്. ഭര്‍ത്താവിന്റെ ചരമവാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും, സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ക്കുമായാണ് കുട്ടിയുടെ മാതാവ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. ഇവര്‍ മാലിയില്‍ നഴ്‌സാണ്.
ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് തങ്ങള്‍ക്ക് കുട്ടി ഉണ്ടായത്. എട്ട് വര്‍ഷം താന്‍ അവളെ പൊന്നുപോലെ നോക്കിയെന്നും മരണത്തിന് കാരണമായ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അമ്മ പറയുന്നുണ്ട്. ''നീയെടുത്ത ജീവന്‍ തിരിച്ചു തരാന്‍ നിനക്കു പറ്റുമോ. അച്ഛനില്ലാതെയാണ് ആ കുഞ്ഞിന് ഞാന്‍ വളര്‍ത്തിയത്. ഇവള്‍ക്കു വേണ്ടിയാണ് ഞാന്‍ ജീവിച്ചത്. മരണകാരണം പോലും കൃത്യമായി നിനക്കു പറയാന്‍ സാധിക്കുമോ?''- അമ്മ ഡോക്ടറോട് ചോദിക്കുന്നു. സങ്കടം അടക്കനാകാതെ ഡോക്ടറെ കയ്യേറ്റം ചെയ്യാനും അമ്മ ശ്രമിക്കുന്നുണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലെ വയറുവേദനയെത്തുടര്‍ന്നാണു എയിന്‍ മാതാവിനൊപ്പം കുടമാളൂരിലുള്ള ആശുപത്രിയില്‍ എത്തിച്ചത്. ഗുളികകള്‍ കൊടുത്തു വീട്ടിലേക്കു പറഞ്ഞയച്ചെങ്കിലും ഉച്ചയോടെ വേദന കൂടിയതോടെ വീണ്ടും ആശുപത്രിയില്‍ കൊണ്ടുവന്നു. കുട്ടിയെ പരിശോധിക്കാന്‍ ആരും എത്തിയില്ലെന്നും ഡോക്ടര്‍ ഫോണിലൂടെയാണു മരുന്നു പറഞ്ഞുകൊടുത്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇതിനിടെ വേദനസംഹാരി മൂന്നുതവണ കുട്ടിക്കു നല്‍കിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു. വേദനസംഹാരിയായി ഇഞ്ചക്ഷനും എടുത്തതായും ഇതേത്തുടര്‍ന്നാണു മരണപ്പെട്ടതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു. തളര്‍ച്ച നേരിട്ട കുട്ടി രാത്രിയോടെ മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























