നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടക്ക് കുഴഞ്ഞ് വീണ എല്‍ ഡി എഫ് കൗണ്‍സിലര്‍ മരിച്ചു... കായംകുളത്ത് ഇന്ന് ഹര്‍ത്താല്‍

നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടക്ക് കുഴഞ്ഞ് വീണ എല്‍ ഡി എഫ് കൗണ്‍സിലര്‍ മരിച്ചു. 12ാം വാര്‍ഡ് കൗണ്‍സിലര്‍ വി.എസ് അജയനാണ് മരിച്ചത്. പരുമല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബസ് സ്റ്റാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധമുണ്ടായത്. എന്നാൽ മസ്തിഷ്ക്ക ജ്വരത്തെ തുടർന്നാണ് മരണ മെന്നും സൂചനയുണ്ട്. സംഘർഷത്തിൽ പ്രതിഷേധിച്ച് നഗരസഭയില്‍ യുഡിഎഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സെന്‍ട്രല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് വിഷയം അജണ്ടയാക്കി ഇന്നലെ നടന്ന കൗണ്‍സില്‍ യോഗം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അജണ്ടകള്‍ പാസാക്കി കൗണ്‍സില്‍ പിരിച്ചുവിട്ട ശേഷം പ്രകടനത്തില്‍ പെങ്കടുക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട അജയനെ കായംകുളം ഗവ. ആശുപത്രിയിലും തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. മെനിഞ്ചൈറ്റിസാണ് മരണകാരണമെന്ന് അറിയുന്നു. ഉച്ചക്ക് 12 മണിക്ക് നഗരസഭയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകുന്നേരം നാല് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സംഭവത്തില്‍ പ്രതിഷേധിച്ച് നഗരസഭയില്‍ യു.ഡി.എഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























