Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശബരിമല വിഷയം കൊഴുപ്പിക്കാൻ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തിറങ്ങുമ്പോൾ പിന്നോട്ട് മാറി രമേശ് ചെന്നിത്തല ;ലോക്സഭാ തെരെഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ അടി തുടങ്ങി

25 OCTOBER 2018 10:02 AM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ കോൺഗ്രസിനുള്ളിലെ അഭിപ്രായഭിന്നത പുറത്തുവരുന്നു. വിശ്വാസസംരക്ഷണത്തിനായി കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രത്യക്ഷസമരത്തിനിറങ്ങുമെന്നു വ്യക്തമാക്കുമ്പോള്‍, കൊടിപിടിച്ച് സമരത്തിനില്ലെന്ന്പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ച്‌ പറയുകയാണ് . കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി യോഗത്തിനുശേഷമാണു മുല്ലപ്പള്ളി പ്രത്യക്ഷസമരം പ്രഖ്യാപിച്ചത്. എന്നാല്‍, കഴിഞ്ഞദിവസം ചെന്നിത്തല ഈ നിലപാട് തള്ളുകയുണ്ടായി.ഇതെല്ലാം ലോക്സഭാ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ഉടെലെടുക്കുന്നതാണെന്നും ആരോപണവും ഉയർന്നുവരുന്നുണ്ട് .

ശബരിമല വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാതെ, പാര്‍ട്ടി പരാജയപ്പെട്ടെന്നു രാഷ്ട്രീയകാര്യസമിതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പാര്‍ട്ടി നിലപാട് പൊതുസമൂഹത്തിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്നും സമരം ബി.ജെ.പി. റാഞ്ചിയെന്നുമായിരുന്നു ആരോപണം. യോഗത്തിലുയര്‍ന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തിലാണു പദയാത്ര ഉള്‍പ്പെടെയുള്ള പ്രത്യക്ഷസമരമാരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇത് മുല്ലപ്പള്ളി പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍, ശബരിമല തന്ത്രിക്കും പന്തളം കൊട്ടാരത്തിനുമെതിരേ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനത്തിനു മറുപടി പറയാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ മുല്ലപ്പള്ളിയുടെ നിലപാട് ചെന്നിത്തല തള്ളി. കൊടിപിടിച്ചുള്ള സമരത്തിനു കോണ്‍ഗ്രസ് ഇല്ല - ചെന്നിത്തല പ്രതികരിക്കുകയുണ്ടായി. ശബരിമല വിഷയത്തില്‍ വാഹന, കാല്‍നടപ്രചാരണജാഥകളാണ് കോണ്‍ഗ്രസ് ആദ്യം മുതൽ തീരുമാനിച്ചത് . അതു സമരമായി വ്യാഖ്യാനിക്കാനാവില്ല. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാട്തുടക്കം മുതല്‍ പ്രത്യക്ഷസമരം വേണ്ടെന്നാണ്.

അതില്‍ ഒട്ടും മാറ്റം വരുത്തിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രത്യക്ഷസമരത്തെക്കുറിച്ചു മുല്ലപ്പള്ളി പറഞ്ഞതു ചൂണ്ടിക്കാട്ടിയപ്പോള്‍, അതു മാധ്യമപ്രവര്‍ത്തകര്‍ പറയിച്ചതാകാമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനെ സമരത്തിനിറക്കാന്‍ മാധ്യമ സിന്‍ഡിക്കേറ്റ് പിന്നിൽ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ടോയെന്നു സംശയിക്കുന്നതായും രമേശ് പറഞ്ഞു. അതേസമയം കോണ്‍ഗ്രസില്‍ മാത്രമല്ല ഇടതുമുന്നണിയിലും ശബരിമലയിലെ യുവതീപ്രവേശന വിഷയം മൊത്തത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്.

അതേസമയം ശബരിമല വിഷയത്തിൽ, മുഖ്യമന്ത്രി പിണറായി വിജയന്‍ ആഞ്ഞടിക്കുകയും എന്‍.എസ്.എസും െഹെന്ദവ സംഘടനകളും നിലപാട് കടുപ്പിക്കുകയും ചെയ്തതോടെ ഇടതുമുന്നണിയിയിലും കടുത്ത സംഘര്‍ഷം പുകഞ്ഞു തുടങ്ങി . സി.പി.ഐ. നിഷ്പക്ഷ നിലപാട് എടുത്തപ്പോള്‍ ഇടതുമുന്നണിക്കൊപ്പമുള്ള കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള സര്‍ക്കാര്‍ നിലപാട് തള്ളി. എതിരഭിപ്രായമുള്ളവര്‍ സി.പി.എമ്മിലുമുണ്ട്, നേതൃത്വത്തെ ഭയന്ന് തുറന്നുപറയുന്നില്ലെന്നു മാത്രം.

പന്തളം രാജകുടുംബത്തെയും തന്ത്രിമാരെയും കടന്നാക്രമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനു യാതൊരു കാരണവശാലും പിന്തുണ കൊടുക്കേണ്ടെന്നും വിഷയത്തിൽ പ്രതികരിക്കേണ്ടെന്നുമാണ് സി.പി.ഐ. നേതൃത്വത്തിന്റെ നിലപാട് . വിശ്വാസികളെ അവരുടെ വഴിക്കു വിട്ടേക്കാനാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിർദേശിച്ചിരിക്കുന്നത്. വിശ്വാസികളെയും സമുദായസംഘടനകളെയും പ്രകോപിപ്പിക്കരുതെന്ന് താഴേത്തട്ടിലേക്കു നിര്‍ദേശം പോയിട്ടുണ്ട്. വിശദീകരണ യോഗങ്ങളില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ക്ക് അമിതാവേശം അരുതെന്നു മുന്നറിയിപ്പും നല്‍കി.

ഇടതുമുന്നണിയോടു ചേര്‍ന്നുനില്‍ക്കുന്ന, മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കൂടിയായ ബാലകൃഷ്ണപിള്ള എന്‍.എസ്.എസ്. നിലപാടിനെ പരസ്യമായി പിന്തുണച്ചു. താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് ഒരു ചാനൽ പരിപാടിയില്‍ അദ്ദേഹം തുറന്നുപറഞ്ഞു. കൂടാതെ മല കയറാനെത്തിയ യുവതികളെ അതി രൂക്ഷമായി വിമര്‍ശിച്ചു. പുനരവലോകന ഹര്‍ജിയില്‍ കോടതിവിധി മാറുമെന്നാണു പ്രതീക്ഷ.

പന്തളം രാജകുടുംബത്തിനു കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുള്ള അവസരമാണ് ഇതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. മുഖ്യമന്ത്രി വിഷയത്തിൽ ആഞ്ഞടിക്കുമ്പോഴും സി.പി.എമ്മിലെ മറ്റു നേതാക്കള്‍ മിതത്വം പാലിക്കുകയാണ്. അതേസമയം, വിശദീകരണ യോഗങ്ങളില്‍ സ്ത്രീസാന്നിധ്യം പരമാവധി ഉറപ്പാക്കും. സുപ്രീം കോടതിവിധിക്കു സ്ത്രീകള്‍ എതിരാണെന്ന സംഘപരിവാര്‍ സംഘടനകളുടെ വാദം തെറ്റാണെന്നു വരുത്തുകയാണു ലക്ഷ്യം.

ഇതെല്ലാം  ലോക്സഭാ തെരെഞ്ഞെടുപ്പ്  മുന്നിൽ  കണ്ടുകൊണ്ട് ഉടെലെടുക്കുന്നതാണെന്നും ആരോപണവും   ഉയർന്നുവരുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (30 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (46 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends