ചന്ദന കടത്ത് മൂന്ന് പേര്‍ വനംവകുപ്പിന്റെ പിടിയില്‍... 14 ഉരുളന്‍ കഷ്‌ണങ്ങളാക്കി ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടിയത് സാഹസികമായി

ഫ്‌ളയിംഗ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇവരെ പിടികൂടിയത് 14 ഉരുളന്‍ കഷ്‌ണങ്ങളാക്കി ചന്ദനം ഓട്ടോറിക്ഷയിലാണ് സൂക്ഷിച്ചിരുന്നത്. മുത്തങ്ങ റെയിഞ്ചിലെ തോട്ടമൂല ഫോറസ്‌റ്റ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെടുന്ന സ്വകാര്യ സ്‌ഥലത്തു നിന്നുമാണ് ചന്ദനം മുറിച്ചതെന്ന് പിടിയിലായവര്‍ പറഞ്ഞുവെന്ന് ഫ്‌ളയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസര്‍ എം.പദ്‌മനാഭന്‍ പറഞ്ഞു. 26.5 കിലോ ചന്ദനവുമായി മൂന്നംഗ സംഘം വനം വകുപ്പ് ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ പിടിയിലായത്.
പുത്തന്‍കുന്ന് കൊട്ടംകുനി കോളനി ബേബി(41), പുത്തന്‍കുന്ന് ചിറ്റൂര്‍ സിനു (34), നെന്മേനികുന്ന് തേനമാക്കില്‍ സന്തോഷ്(46) എന്നിവരാണ് പിടിയിലായത്. ചന്ദനം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും, ഇവര്‍ക്ക് എസ്‌കോര്‍ട്ടായെത്തിയ ഒരു സ്‌കൂട്ടിയും കസ്‌റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha
























