Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഞാനാ... കടുംകൈ ചെയ്യും, ശരീരം വിൽക്കാൻ തെരുവിലേക്കിറങ്ങും: ഇതൊന്നും ചെയ്യാതെ തന്നെ ഞാൻ പലർക്കും പോക്കു കേസാ...

25 OCTOBER 2018 10:13 AM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി കൊച്ചി മെട്രോയിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട ട്രാന്‍സ്‌ജെന്‍ഡറിന്റെ വാക്കുകൾ. ശരീരം വില്‍ക്കാന്‍ തെരുവിലേക്ക് ഇറങ്ങാതെ മറ്റ് മാര്‍ഗമില്ലെന്നാണ് രഞ്ജു മോഹന്റെ കുറിപ്പ്.

‘എത്രയെന്നു വച്ചാ സാറേ...പട്ടിണി കിടക്കുന്നത്. ഇങ്ങനെ കിടന്ന് നരകിക്കാൻ വയ്യ. ഞാനും ഒരു മനുഷ്യജീവിയല്ലേ. ജീവൻ നിലനിർത്താൻ വേണ്ടിയാണ് ഭിക്ഷയ്ക്കിറങ്ങിയത്. മാന്യമായ ജോലിക്കിറങ്ങാമെന്നു വച്ചാൽ അവർക്കെന്റെ ‘ലിംഗമാണ്’ പ്രശ്നം. എന്നെ സ്നേഹിക്കുന്ന എല്ലാരും പറയുന്നുണ്ട് അബദ്ധമൊന്നും കാട്ടരുതെന്ന്, ജോലി അവസരങ്ങൾ ഒരുപാടുണ്ടൊന്നും, പക്ഷേ എവിടെ. മറ്റൊന്നും നടന്നില്ലെങ്കിൽ ഞാനാ...കടുംകൈ ചെയ്യും. ശരീരം വിൽക്കാൻ തെരുവിലേക്കിറങ്ങും. ഇതൊന്നും ചെയ്യാതെ തന്നെ ഞാൻ പലർക്കും പോക്കു കേസാ...ഇനി ആ കടുംകൈ ചെയ്തിട്ട് പട്ടിണി കിടക്കാതിരിക്കാമല്ലോ.

അച്ഛനും അമ്മയും മരിച്ച എനിക്ക് ആകെയുള്ളത് ഒരു ചേച്ചിയും അനിയനുമാണ്. പെണ്ണാകാനിറങ്ങി തിരിച്ചവളെ പടിയടച്ച് പിണ്ഡം വച്ച അവർ ഞാൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലും അന്വേഷിക്കാറില്ല. അന്നു തൊട്ടിന്നു വരെ അനുഭവിച്ച വേദനയുടെ പങ്കു പറ്റാനോ, ഒന്ന് ആശ്വസിപ്പിക്കാനോ ആരുമില്ല.

നിങ്ങളൊന്നും കരുതും പോലെ ഞങ്ങൾ എസിക്കു കീഴെ കുളിരു കോരിയിരിക്കുന്ന സർക്കാർ ആപ്പീസുകാരിയൊന്നുമല്ല ഞാനും, എന്റെ സുഹൃത്തുക്കളും. കൊച്ചി മെട്രോ ടിക്കറ്റിങ് ജോലി ഏൽപ്പിച്ചിട്ടുള്ള ഒരു കമ്പനിയിലെ കോൺട്രാക്റ്റ് സ്റ്റാഫ് മാത്രമായിരുന്നു ഞാൻ. ചാനൽ ചർച്ചകളിലും പത്രക്കോളങ്ങളിലും ട്രാൻസ് ജെൻഡറുകളുടെ അവകാശ പോരാട്ടത്തെക്കുറിച്ച് ചിലർ ഛർദ്ദിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷേ അതൊന്നും ഞങ്ങളുടെ ജീവിതത്തിലില്ല. ഞങ്ങൾ എന്നും അവിടുത്തെ ഉദ്യോഗസ്ഥർക്ക് രണ്ടാം തരക്കാരായിരുന്നു.

10000 രൂപയായിരുന്നു ശമ്പളം. ആ കാശ് ഒന്നിനും തികയാതെ വന്നപ്പോൾ ട്രെയിനിൽ ഭിക്ഷയെടുക്കാൻ വരെ പോയിട്ടുണ്ട്. ഇതൊക്കെ ആരോട് പറയാൻ. ഒരിക്കൽ ജോലിയിലെ പിഴവിന്റെ പേരിൽ മേലുദ്യോഗസ്ഥൻ ഒരുപാട് പേരുടെ മുന്നിൽ വച്ച് കണ്ണുപൊട്ടണ ചീത്ത പറഞ്ഞു. എന്റെ തെറ്റല്ലെന്നും സിസ്റ്റം ഡൗണായതാണെന്നും ഞാൻ കരഞ്ഞു പറഞ്ഞതാണ്. പക്ഷേ അവർ ചെവിക്കൊണ്ടില്ല. എന്നെ അവർ പുറത്താക്കി, ജോലിയിൽ നിന്നും മാറി നിൽക്കാൻ പറഞ്ഞു. എനിക്കറിയാം സാറേ... മറ്റൊരു വ്യക്തിയായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു.– രഞ്ജു പറയുന്നു.

അന്ന് ജോലിയിൽ എന്താണ് സംഭവിച്ചതെന്ന് ഏമാൻമാരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ പിന്നേയും ദിവസങ്ങൾ വേണ്ടി വന്നു. കൈയ്യും കാലും പിടിച്ച് ജോലിക്ക് കയറി. പക്ഷേ എന്റെ സമയദോഷം അവിടെ തീർന്നില്ല, രാത്രി 11മണിക്ക് ജോലി കഴിഞ്ഞ് തിരികെ വരവെ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനടുത്ത് വച്ച് ഒരുത്തൻ എന്നെ ആക്രമിച്ചു. എന്റെ ബാഗ് പിടിച്ചു പറിച്ചു. അവന്റെ ഉദ്ദേശ്യം ‘തെറ്റായിരുന്നു.’. ഞാൻ അത്തരക്കാരിയല്ലെന്നും വേറെ ആളെ നോക്കണമെന്നും കരഞ്ഞ് പറഞ്ഞതാണ്. പക്ഷേ അവൻ ഞങ്ങളെ വിട്ടില്ല, ഒടുവിൽ ഒന്നും നടക്കില്ലെന്ന് കണ്ടപ്പോൾ എന്റെ ബാഗും തട്ടിപ്പറിച്ച് അവൻ ഓടി. എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് പൊലീസിൽ പരാതി നൽകി.

നിയമ നടപടികൾ മുന്നോട്ടു പോകേ, തിരിച്ച് ഓഫീസിലെത്തിയപ്പോൾ കഥയാകെ മാറി. ലൈംഗിക തൊഴിലാളികൾക്ക് ജോലി നൽകാനാകില്ലെന്നായിരുന്നു അവരുടെ വാദം. എന്താണ് സംഭവിച്ചതെന്ന് കരഞ്ഞു പറഞ്ഞു, ഈ ജോലി പോയാൽ മറ്റ് മാർഗമില്ലെന്ന് പറഞ്ഞ് കാലുപിടിച്ചു. പക്ഷേ അവർ കേൾക്കാൻ കൂട്ടാക്കിയില്ല. എന്ത് ചെയ്യാനാ...അവരുടെ മുന്നിൽ ഞങ്ങൾ വെറും ‘പോക്ക് കേസു’കളാണ്. വെറും രണ്ടാം തരക്കാർ. ജോലി പോയാലും വേണ്ടില്ല. പക്ഷേ ഞങ്ങളെ ഇപ്പോഴും ശരീരം വിൽക്കുന്നവരായി മുദ്രകുത്തുന്നത് കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. പലപ്പോഴും മരിച്ചാൽ മതിയെന്നു വരെ തോന്നിയിട്ടുണ്ട്.


ജോലിക്കായി പിന്നേയും പല വാതിലുകളിൽ മുട്ടി. ഞാനൊരു ബിഎസ്‌സിക്കാരിയാണ്. ടെലി കോളറായി ജോലി ചെയ്ത് എക്സ്പീരിയൻസും ഉണ്ട്. അതും മുന്നിൽക്കണ്ട് മുന്നോട്ടു പോയി. പക്ഷേ ട്രാൻസ്ജെൻഡർ ആയതിന്റെ പേരിൽ ജോലി നിഷേധിക്കപ്പെട്ടു. ഒന്നും നടക്കാതായപ്പോൾ ട്രെയിനുകളിൽ പാട്ടു പാടി ഭിക്ഷയെുത്ത് ജീവിച്ചു. പലരും വിചാരിക്കുന്നത് ഞങ്ങളൊക്കെ ശരീരം വിറ്റും പറയാൻ പാടില്ലാത്ത മറ്റ് പണിയൊക്കെ എടുത്തും ജീവിക്കുന്നവരാണെന്നാ. പകൽ ആണുങ്ങളും രാത്രി പെണ്ണുങ്ങളുമായി ജീവിക്കുന്ന ചിലരുണ്ട്. ചാവുന്നത് വരെ ആ പണിക്ക് എന്നെക്കിട്ടില്ല...അധ്വാനിച്ച് സ്വന്തം കാലിൽ നിൽക്കുന്നവരും ഇന്നാട്ടിൽ ഉണ്ട്.


എത്രയെന്നു വച്ചാ പട്ടിണി കിടക്കുന്നേ... ഒന്നും നടക്കില്ലെന്ന് കണ്ടപ്പോൾ പിന്നേയും പഴയ ഭിക്ഷാടനം തന്നെയായി ആശ്രയം ഗ്വാളിയർ, ഷാലിമാർ ട്രെയിനുകളിൽ പാട്ടുപാടി ഭിക്ഷയ്ക്കറങ്ങി. പക്ഷേ ആർപിഎഫിലെ സാറൻമാർ അവിടെ നിന്നും ഞങ്ങളെ പടിയടച്ച് പിണ്ഡം വച്ചു....എന്താ ചെയ്ക...ഇങ്ങനെ കിടന്ന് നരകിക്കാനാകും ഞങ്ങളുടെ വിധി.


ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയക്ക് 50,000 രൂപ ധനസഹായം, പുനരധിവാസ പദ്ധതി, വായ്പാ സഹായം എന്നിങ്ങനെ വാഗ്ദാനങ്ങള്‍ ഒരുപാടുണ്ട്. ഇന്നു വരെ പത്തിന്റെ പൈസ പോലും എനിക്ക് കിട്ടിയിട്ടില്ല. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ എന്ത് ചെയ്യാന്‍.വേദനയോടെ രഞ്ജു പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (31 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (47 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends