രഹ്ന ഫാത്തിമയുടെ വീട് ആക്രമിച്ച ബിജെപി പ്രവര്‍ത്തകൻ അറസ്റ്റിൽ

ശബരിമല യുവതീപ്രവേശനം അംഗീകരിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ പ്രതിഷേധങ്ങൾ കത്തുമ്പോൾ ശബരിമലയിൽ കയറാൻ ശ്രമിച്ച ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ വീട് ആക്രമിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ബിജെപി പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്റ് ബിജുവിനെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ശബരിമലയില്‍ രഹ്ന എത്തിയതിനുപിന്നാലെയാണ് എറണാകുളത്ത് അക്രമം നടന്നത്. പനമ്പള്ളി നഗറില്‍ രഹ്ന താമസിക്കുന്ന ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക ക്വാര്‍േട്ടഴ്സാണ് ആക്രമികള്‍ അടിച്ചു തകര്‍ത്തത്. ഒക്ടോബര്‍ 19 നാണ് സംഭവം നടന്നത്.
വീടിന്റെ ജനല്‍ ചില്ലുകള്‍ അക്രമണത്തില്‍ തകര്‍ന്നിരുന്നു. രണ്ട് പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഇരുവരും ഹെല്‍മറ്റ് ധരിച്ചെത്തിയാണ് ആക്രമണം അഴിച്ചുവിട്ടതെന്നും പോലീസ് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























