സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ഇടുക്കി ജില്ലയിലെ പൊലീസുകാര്‍ക്ക് അമിത ജോലി; ഡ്യൂട്ടിക്കിടെ വനിതാപോലീസ് കുഴഞ്ഞുവീണു

സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ഇടുക്കി ജില്ലയിലെ പൊലീസുകാര്‍ക്ക് അമിത ജോലി നല്‍കുന്നെന്ന് ആരോപണം. ശാരീരിക അസ്വാസ്ഥ്യങ്ങൾ കാരണം അവധി ആവശ്യപ്പെട്ടാലും അനുവദിക്കുന്നില്ല. ഇവര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കുകയാണെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം പഴയ മൂന്നാറിലെ നീലക്കുറിഞ്ഞി ടിക്കറ്റ് കൗണ്ടറില്‍ ഡ്യൂട്ടിക്കിടെ സിന്ധു എന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥ കുഴഞ്ഞുവീണിരുന്നു. ഇതോടെയാണ് പരാതി ഉയര്‍ന്നത്. ദേവികുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ സിന്ധു സാലറി ചലഞ്ചില്‍ പങ്കെടുത്തിരുന്നില്ല.
മൂന്നാര്‍ ഡി.വൈ.എസ്.പിയോട് അവധി ആവിശ്യപ്പെട്ടെങ്കിലും ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു. അതേസമയം, സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത നാല്‍പതോളം പൊലീസുകാര്‍ ഇടുക്കിയിലുണ്ട്. ഇവരെ രാജമലയിലുള്‍പ്പടെ ജോലിയ്ക്ക് നിയമിച്ചെന്നും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha
























