Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കൊല്ലാനുള്ള ഗൂഢപദ്ധതി മനസ്സില്‍ ഒളിപ്പിച്ച്‌ അവസരം പാര്‍ത്തിരുന്ന ജസീല അത് മറയ്ക്കാന്‍ മറ്റു ബന്ധുക്കളെ അസൂയപ്പെടുത്തുന്ന രീതിയിൽ കുട്ടിയെ ലാളിച്ചു... കുഞ്ഞു ഫാത്തിമയെ കയ്യില്‍ കിട്ടിയാല്‍ മാതാവിനേക്കാള്‍ കരുതലുണ്ട് എന്ന രീതിയിലുള്ള പ്രകടനങ്ങൾ നടത്തി ഉറ്റവരുടെ വിശ്വസം പിടിച്ച് പറ്റി; ഏഴു മാസംപ്രായമുള്ള കുഞ്ഞിനെ കൊല്ലാനുള്ള ജസീലയുടെ ശ്രമം വിജയിച്ചത് പത്താമത്തെ ശ്രമത്തില്‍.. കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം അത് മറച്ചുവയ്ക്കാനായി ഒന്നൊന്നാന്തര അഭിനയം പോലീസ് പൊളിച്ചടുക്കിയത് ഇങ്ങനെ...

25 OCTOBER 2018 11:33 AM IST
മലയാളി വാര്‍ത്ത

തിങ്കളാഴ്ച രാവിലെയാണ് കാരാടി സ്വദേശി മുഹമ്മദലിയുടെ കുഞ്ഞിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയത്. താമരശ്ശേരിയില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുത്ത കേസില്‍ കുഞ്ഞിന്റെ പിതൃസഹോദരന്റെ ഭാര്യ ജസീല (26) അറസ്റ്റിലായപ്പോൾ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ.

കുട്ടിയെ ഇല്ലാതാക്കാന്‍ തീര്‍ച്ചപ്പെടുത്തിയ ശേഷം പ്രതി ജസീല കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് പത്തു തവണ. കുട്ടി ഉറങ്ങുമ്ബോള്‍ തലയണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിക്കാനും കുളിപ്പിക്കുന്നതിനിടയില്‍ ബക്കറ്റില്‍ മുക്കിക്കൊല്ലാനും എല്ലാം ശ്രമിച്ച ജസീലയുടെ ശ്രമം വിജയിച്ചത് പത്താമത്തെ ശ്രമത്തില്‍ ആയിരുന്നു. മൂന്നു മാസമായി മികച്ച അവസരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ജസീല. ഫാത്തിമ ജനിച്ചതു മുതല്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ താന്‍ നടത്തിയിരുന്നു എന്നാണ് ജസീലയുടെ മൊഴി.

കൊല്ലാനുള്ള ഗൂഡപദ്ധതി മനസ്സില്‍ ഒളിപ്പിച്ച്‌ അവസരം പാര്‍ത്തിരുന്ന ജസീല അത് മറയ്ക്കാന്‍ മറ്റു ബന്ധുക്കളെ അസൂയപ്പെടുത്തുന്ന രീതിയിലാണ് കുട്ടിയെ ലാളിച്ചിരുന്നത്. കുഞ്ഞു ഫാത്തിമയെ കയ്യില്‍ കിട്ടിയാല്‍ മാതാവിനേക്കാള്‍ കരുതലുണ്ട് എന്ന രീതിയിലുള്ള പ്രകടനങ്ങളായിരുന്നു നടത്തിയത്. കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം അത് മറച്ച്‌ നന്നായി അഭിനയിക്കുകയും ചെയ്‌തെങ്കിലും പോലീസിന്റെ ചോദ്യം ചെയ്യലില്‍ വരുത്തിയ വൈരുദ്ധ്യമാണ് ജസീലയ്ക്ക് വിനയായത്. കുട്ടിയെ തേടി മാതാവ് ഷമീനയ്‌ക്കൊപ്പം തെരച്ചിലിന് ജസീലയും ഇറങ്ങിയിരുന്നു.

എന്നാല്‍ പോലീസ് ചോദിച്ചപ്പോള്‍ വെള്ളം കോരാനായി എത്തിയപ്പോള്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ജസീല മൊഴി നല്‍കിയത്. എന്നാല്‍ കുഞ്ഞ് മരിച്ച്‌ കിണറ്റില്‍ കിടപ്പുണ്ട് എന്നറിഞ്ഞിട്ടും എന്തിനാണ് മാതാവിനൊപ്പം കുട്ടിയെ തപ്പാനിറങ്ങിയതെന്നും വിവരം വീട്ടുകാരെ അറിയിക്കാതിരുന്നതെന്നുമുള്ള സംശയമാണ് പോലീസിനുണ്ടായത്. കുഞ്ഞിനെ മുമ്ബ് പല തവണ കൊല്ലാന്‍ ശ്രമിച്ചപ്പോഴും തടസ്സമായിരുന്ന ഷമീന അല്‍പ്പം മാറി നിന്ന തക്കമാണ് ഇത്തവണ കൃത്യം നടത്താനായി ജസീല തെരഞ്ഞെടുത്തത്. കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ശേഷം തുണിയലക്കാന്‍ ഷമീന പോയ സമയമാണ് ജസീല മുതലാക്കിയത്.

പിന്നീട് ഷമീന കുളിക്കാന്‍ കയറിയപ്പോള്‍ പുറത്തിറങ്ങി ആരും വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം തൊട്ടിലില്‍ നിന്നും കുട്ടിയെ എടുത്ത് കിണറ്റിലേക്ക് എറിഞ്ഞ് ഒന്നും സംഭവിക്കാത്ത മട്ടില്‍ അടുക്കളയില്‍ എത്തി ജോലിയില്‍ വ്യാപൃതയായി. കുളികഴിഞ്ഞിറങ്ങിയ ഷമീന കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞപ്പോള്‍ അയ്യോയെന്ന വിളിച്ച്‌ അഭിനയിച്ച്‌ അന്വേഷണത്തിന് ആദ്യം ഇറങ്ങിയതും ജസീല തന്നെയായിരുന്നു. മറ്റുള്ളവരോടു സ്‌നേഹത്തോടെയുള്ള പെരുമാറ്റമായിരുന്നു ജസീലയുടേത്.

എന്നാല്‍ തന്നെക്കാള്‍ കുടുംബത്തില്‍ കൂടുതല്‍ പരിഗണന അനുജന്റെ ഭാര്യയ്ക്കു കിട്ടുന്നുവെന്ന തോന്നലാണു ശത്രുതയ്ക്കിടയാക്കിയത്. നിസാര കാര്യങ്ങളില്‍നിന്നാണ് ജസീലയ്ക്ക് ഷമീനയോട് വിദ്വേഷം തുടങ്ങിയത്. മൂന്നാമത്തെ കുഞ്ഞ് ജനിച്ചതോടെ കുഞ്ഞിനെ വകവരുത്തി ഷമീനയോടുള്ള വിദ്വേഷം തീര്‍ക്കുക മാത്രമായി ജസീലയുടെ ലക്ഷ്യം. ഭര്‍ത്താവ് നാട്ടിലെത്തുമ്ബോഴാണു ജസീല കാരാടിയിലെ ഭര്‍തൃവീട്ടിലേക്കെത്തിയിരുന്നത്. കുഞ്ഞിനെ പുറത്തെടുക്കും വരെ ദു:ഖം അഭിനയിച്ചിരുന്ന ജസീല അതിന് ശേഷം യാതൊരു ഭാവവും കൂടാതെ മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതെല്ലാം കൂട്ടിവായിച്ച പോലീസ് ജസീലയെ നിരീക്ഷിക്കാന്‍ രണ്ടു പേരെ ഏര്‍പ്പെടുത്തി.

പോലീസ് മൊഴിരേഖപ്പെടുത്തുമ്ബോള്‍ കരഞ്ഞുകൊണ്ട് എല്ലാം പറഞ്ഞിരുന്ന ജസീല പിന്നീട് സന്തോഷത്തോടെ പെരുമാറുകയും വീട്ടില്‍ എത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു. മോഷണ ശ്രമത്തിനിടെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോയി എന്നു വരുത്താന്‍ നോക്കിയതാണ് ജസീലയെ ശരിക്കും കുടുക്കിയത്. വീട്ടില്‍ മറ്റാരെങ്കിലും വരുമായിരുന്നോ ആരെങ്കിലമായി ശത്രുത ഉണ്ടായിരുന്നോ വീട്ടില്‍ എന്തെങ്കിലും മോഷണ ശ്രമം നടന്നിരുന്നോ എന്ന കാര്യം പോലീസ് പരിശോധിച്ചിരുന്നു.

അസ്വാഭാവികത ഒന്നും കണ്ടെത്തിയില്ല എന്നുമാത്രമല്ല കുട്ടിയുടെ കയ്യിലും കഴുത്തിലും ഉണ്ടായിരുന്ന സ്വര്‍ണ്ണമൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നും കണ്ടെത്തി. കുട്ടിയെ ആരോ എടുത്തുകൊണ്ടു പോകുന്നത് കണ്ടെന്നായിരുന്നു ജസീലയുടെ ആദ്യ മൊഴി. ചിലപ്പോള്‍ നായ്ക്കള്‍ കൊണ്ടിട്ടതാകാമെന്ന് വരെ പറഞ്ഞു. പക്ഷേ സംഭവിച്ചത് പറഞ്ഞില്ലെങ്കില്‍ നുണ പരിശോധനയ്ക്ക് കൊണ്ടുപോകുമെന്ന് പോലീസ് പേടിപ്പിച്ചപ്പോള്‍ ജസീല എല്ലാം തുറന്നു പറയാന്‍ തയ്യാറായി.

വെള്ളത്തില്‍ മുങ്ങി കുഞ്ഞ് മരിച്ചതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബാംഗങ്ങളെ പൊലീസ് വീണ്ടും ചോദ്യം ചെയ്തത്. വീട്ടുജോലികള്‍ കൂടുതലായി ചെയ്യേണ്ടി വന്നതാണ് ഷമീനയോട് പകയുണ്ടായതിന് കാരണമെന്നും ഇവര്‍ പൊലീസില്‍ സമ്മതിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (30 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (46 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends