പാലക്കാട് നിന്നും എറണാകുളത്തേക്ക് വരുകയായിരുന്ന മെമു ട്രെയിൻ പാളം തെറ്റി

പാലക്കാട് നിന്നും എറണാകുളത്തേക്ക് വരുകയായിരുന്ന മെമു ട്രെയിൻ രാവിലെ 11.46 നാണ് എൻജിൻ പാളം തെറ്റിയത് . കളമശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം യാത്രാ തീവണ്ടി പാളം തെറ്റി.
കളമശ്ശേരി സ്റ്റേഷനിൽസ്റ്റോപ്പ് ഉണ്ടായിരുന്നതിനാൽ വളരെ വേഗത കുറവായതുകൊണ്ട് വലിയ അപകടം ഒഴിവായി. പാളത്തിൽ നിന്നും വലിയ ശബ്ദത്തോടെ ട്രെയിൻ തെന്നി മാറുകയായിരുന്നു. ഇവിടെ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. അപകടത്തിൽ ആളപായം ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha























