മുഖ്യമന്ത്രി ശബരിമല തന്ത്രിക്കെതിരെ നടത്തുന്നത് അധിക്ഷേപം; ശബരിമല തന്ത്രിക്കെതിരായ മുഖ്യമന്ത്രിയുടെ നിലപാടിന് എതിരെ കോടതിയെ സമീപിക്കാനൊരുങ്ങി തന്ത്രി സമൂഹം

ശബരിമല തന്ത്രിക്കെതിരായ മുഖ്യമന്ത്രിയുടെ നിലപാടിന് എതിരെ കോടതിയെ സമീപിക്കാനൊരുങ്ങി തന്ത്രി സമൂഹം .മുഖ്യമന്ത്രി ശബരിമല തന്ത്രിക്കെതിരെ നടത്തുന്നത് അധിക്ഷേപം ആണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് തന്ത്രി സമൂഹത്തിന്റെ നിലപാട്.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്ക് ഒപ്പം നിന്ന് തന്ത്രികുടുംമ്പവും പന്തളം കൊട്ടാരവുംമാാണ് സര്‍ക്കാരിന്റെ കണ്ണിലെ കരടയായി തീര്‍ന്നത്. ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനാണ് കേരള മുഖ്യന്‍ പിണറായി വിജയന്‍ നടത്തിയത് മുഖ്യമന്ത്രിയുടെ ഈ നിലപാടിനെതിരെയാണ് തന്ത്രി സമൂഹം നിയമ നടപടിക്ക് ഒരുങ്ങുന്നത്.
അതേസമയം കേരളത്തിലെ പ്രമുഖ തന്ത്രി കുടുംബങ്ങളെ ഉള്‍പ്പെടുത്തി തൃപ്പൂണിത്തുറ പുലിയന്നൂര്‍ മഠത്തില്‍ ഇന്ന് ഇവര്‍ യോഗം ചേരുന്നുണ്ട് . അബ്രാഹ്മണ വിഭാഗത്തിലെ തന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തിയുള്ള ഈ യോഗത്തിന് ശേഷം നിയമ നടപടികളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എത്ര ശക്തമായ രംഗത്തു വന്നാലും വിട്ടുവീഴ്ച വേണ്ടെന്ന ഉറച്ച നിലപാടിലാണ് തന്ത്രി സമൂഹം .ആ പശ്ചാത്തലത്തില്‍ വിഷയത്തില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചായാകും.
https://www.facebook.com/Malayalivartha























