രാഹുല്‍ ഈശ്വര്‍ വിഷ ജന്തുവാണ് വായ് തുറന്നാല്‍ വിഷം വമിപ്പിക്കും; നിര്‍ദ്ദോഷികളായ ഭക്തരുടെ പേരില്‍ കൊടും ക്രിമിനലുകളുടെ ഗൂഢാലോചനയാണ് ശബരിമലയില്‍ നടന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍

ഹിന്ദു വര്‍ഗീയ വാദികളുടെ കോണ്‍ഫെഡറേഷനാണ് ശബരിമല സമരം ഏറ്റെടുത്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിര്‍ദ്ദോഷികളായ ഭക്തരുടെ പേരില്‍ കൊടും ക്രിമിനലുകളുടെ ഗൂഢാലോചനയാണ് ശബരിമലയില്‍ നടന്നത്. രാഹുല്‍ ഈശ്വര്‍ വിഷ ജന്തുവാണെന്നും വായ് തുറന്നാല്‍ വിഷം വമിപ്പിക്കുമെന്നും കടകംപള്ളി പറഞ്ഞു.
രക്തമൊഴുക്കാന്‍ ഗൂഢാലോചന അതിനു കഴിഞ്ഞില്ലെങ്കില്‍ മൂത്രം ഒഴിച്ചാല്‍ നട അടപ്പിക്കാമെന്നു പറഞ്ഞവരാണ് അവര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഖദര്‍ മുണ്ടിനടിയില്‍ കാക്കി നിക്കറാണ്. ചെന്നിത്തലയും വി എസ് ശിവകുമാറുമൊക്കെ മുണ്ടുരിയുന്ന വേഗത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുമെന്നും കടകംപള്ള ആഞ്ഞടിച്ചു.ശബരിമലയില്‍ സിപിഎം സ്‌ക്വാഡ് ഉണ്ടെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























