ശബരിമലയിലെ അക്രമസംഭവങ്ങളില്‍ സ്ത്രീകള്‍ക്കെതിരേയും കേസ്; പ്രതികൾ ഒളിവിൽ

ശബരിമലയിലെ യുവതീപ്രവേശന വിഷയുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ സ്ത്രീകള്‍ക്കെതിരേയും കേസെടുത്തു. നിലയ്ക്കലില്‍ വാഹനങ്ങള്‍ തടയുകയും സ്ത്രീകളെ ആക്രമിക്കുകയും ചെയ്ത പന്ത്രണ്ടോളം സ്ത്രീകള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവര്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളിലാണ് പോലീസ് ഇപ്പോള്‍.
ഇന്ന് പുലര്‍ച്ച വരെ അക്രമങ്ങളുമായി ബന്ധപ്പെട്ട് 2063 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍, വധശ്രമം, പോലീസിനെ ആക്രമിക്കല്‍, പോലീസിന്റെ ജോലി തടസ്സപ്പെടുത്തല്‍, സംഘം ചേര്‍ന്ന് കലാപത്തിന് ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ ഇപ്പോള്‍ റിമാന്റിലാണ്.
പോലീസുകാരുടേയും മാധ്യമങ്ങളുടെയും തീര്‍ത്ഥാടകരുടേയും വാഹനങ്ങള്‍ ആക്രമിച്ചവരെല്ലാം ഈ കേസില്‍ പ്രതികളാണ്. കെ.എസ്.ആര്‍.ടി.സിക്ക് മാത്രം ഒന്നരകോടിയോളം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത് എന്നാണ് കണക്ക്. എസ്.പിയുടെ വാഹനത്തിന് നേരെ ചിലര്‍ നടത്തിയ കല്ലേറില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ പറിക്കേറ്റിരുന്നു. ഇവര്‍ക്കെതിരെയും വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























