ഗുരുതരാവസ്ഥയിലായ ഉമ്മയെ സന്ദര്‍ശിക്കാന്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് എന്‍.ഐ.എ കോടതിയുടെ അനുമതി

അര്‍ബുദരോഗം മുര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഉമ്മയെ സന്ദര്‍ശിക്കാന്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് അനുമതി. ബംഗളൂരു സ്‌ഫോടന കേസ് വിചാരണ നടത്തുന്ന പ്രത്യേക എന്‍.ഐ.എ കോടതിയാണ് അനുമതി നൽകിയത്. ഒക്ടോബർ 28 മുതൽ നവംബർ 4 വരെയാണ് സന്ദർശനാനുമതി നല്‍കിയിട്ടുള്ളത്.
ഉമ്മ അസ്മ ബീവിയുടെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് കരുനാഗപ്പള്ളി അന്‍വാര്‍ശേരിയിലെ തോട്ടുവാല്‍ മന്‍സിലിലേക്ക് േപാകാൻ അനുമതി തേടിക്കൊണ്ട് കഴിഞ്ഞ ശനിയാഴ്ച മഅ്ദനി ബംഗളൂരു സ്‌ഫോടന കേസ് വിചാരണ നടത്തുന്ന പ്രത്യേക എന്‍.ഐ.എ കോടതിയിൽ ഹരജി സമർപ്പിച്ചത്.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഉമ്മയുടെ ഒരു ഭാഗം തളർന്നുവെന്നും ഈ സാഹചര്യത്തിൽ രണ്ടാഴ്ചക്കാലത്തേക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. ഈ ആവശ്യത്തെ പ്രോസിക്യൂഷൻ എതിർക്കുകയായിരുന്നു.
ഉമ്മയെ കാണാനെന്ന പേരിൽ മഅദ്നി കേരളസന്ദർശനം നടത്താനാണ് പോകുന്നതെന്നും ആവശ്യം അംഗീകരിക്കരുതെന്നും എതിർ സത്യവാങ് മൂലത്തിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ, ഉമ്മയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലാണെന്നു വ്യക്തമാക്കിയുളള മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഹാജരാക്കിയാണ് യാത്രക്കുള്ള അനുമതി തേടിയത്.ഇക്കഴിഞ്ഞ മേയിൽ കോടതിയുടെ അനുമതിയോടെ മഅ്ദനി കേരളത്തിലെത്തി ഉമ്മയെ സന്ദർശിച്ചിരുന്നു
https://www.facebook.com/Malayalivartha























