ശബരിമല യുവതി പ്രവേശനം ജനാധിപ്ത്യവിരുദ്ധ നിലപാടാണ് സര്‍ക്കാരിന്റേത്; വിമർശനവുമായി എൻഎസ്എസ്

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് എന്‍ എസ് എസ്. പിണറായി സര്‍ക്കാരിന്റെ നിലപാട് അധാര്‍മ്മികവും ജനാധിപത്യ വിരുദ്ധമെന്നും എന്‍ എസ് എസ് കുറ്റപ്പെടുത്തി. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടിനെ കടുത്ത വിമര്‍ശനമാണ് എന്‍ എസ് എസ് ഉന്നയിച്ചത്. റിവ്യൂ ഹര്‍ജി നല്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കത്തതാണ് സര്‍ക്കാര്‍ എന്‍ എസഎസിന്റെ കരടായി തീര്‍ന്നത്.മാത്രമല്ല ദേവസ്വം ബോര്‍ഡിനെ ഇക്കാര്യത്തില്‍ കൃത്യമായ ഒരു നിലപാട് സ്വീകരിക്കാത്തതിലും എന്‍ എസ്എസിന് പ്രതിഷേധമുണ്ട്.
അടിയന്തരാവസ്ഥയക്ക് തുല്യമായ തരത്തില്‍ വിശ്വാസികള്‍ക്കെതിരെ പോലീസ് നടപടികളുമായാണ് പോലീസ് നീങ്ങുന്നതെന്നും എന്‍ എസ് എസ് കുറ്റപ്പെടുത്തി. പന്തളം രാജകുടുംബത്തെയും തന്ത്രിമ്മാരെയും മുഖ്യമന്ത്രിയും മന്ത്രിമാരും ം ആവഹേളിക്കുകയാണ ചെയതത്.ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് . നിയമപരമായും സമാധാനപരമായും ഈ വിഷയത്തില്‍ പ്രതികരിക്കുമെന്നും എന്‍ എസ് എസ് ജി സുകുമാരന്‍ നായര്‍ അറിയിച്ചു.എന്‍ എസ് എസ് സ്ഥാപകദിനമായ ഒക്ടോബര്‍ 31 ന് ക്ഷേത്രങ്ങളില്‍ വഴിപാടും കരയോഗമന്ദിരത്തില്‍ അയ്യപ്പന്റെ ചിത്രത്തിനു മുന്നില്‍ നിലവിളക്ക് കൊളുത്തി വിശ്വാസ സംരക്ഷണനാമജപവും നടത്തി പ്രതിഷേധിക്കുമെന്നും എന്‍ എസ് എസ് വ്യകതമാക്കി.
https://www.facebook.com/Malayalivartha























