ബ്രുവറി അഴിമതി; മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും എതിരെ അന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാലാമതും കത്ത് നല്‍കി

സംസ്ഥാനത്ത് അനധികൃതമായി മൂന്ന് ബ്രുവറികള്‍ക്കും ഒരു ഡിസ്റ്റിലറിക്കും അംഗീകാരം നല്‍കിയതിലെ ക്രമക്കേടുകള്‍ അഴിമതി നിരോധന വകുപ്പിലെ സെക്ഷന്‍ 13(1)(ഡി) , 120ആ ഐ പി സി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം മുഖ്യമന്ത്രിക്കെതിരെയും എക്‌സൈസ് വകുപ്പ് മന്ത്രിക്കെതിരെയും അന്വേഷിക്കുന്നതിനായി ഗവര്‍ണര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് നാലാമതും ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.
നേരത്തെ 01/10/2018, 04/10/2018 തീയതികളില്‍ നേരത്തെ പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് ഉത്തരുവുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയ പശ്ചാത്തലത്തില്‍ 10/10/2018 ല്‍ അഴിമതി നിരോധന വകുപ്പിലെ സെക്ഷന്‍ 15 പ്രകാരം അഴിമതിനടത്താനുള്ള ശ്രമവും കുറ്റമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റൊരു കത്ത് കൂടി നല്‍കിയിരുന്നു. എന്നാല്‍ ഈ നടപടികള്‍ക്ക് ശേഷവും ഗവര്‍ണറുടെ അനുമതി വൈകുന്ന പശ്ചാത്തലത്തിലാണ് ഈ കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വീണ്ടും കത്ത് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























