Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

ഈ ചള്ള് ചെക്കന് പിണറായി വിജയനെ മനസ്സിലാവാത്തത് കൊണ്ടാണ് ! ; കലാപമുണ്ടായാല്‍ മാത്രമേ ഇവനെപ്പോലുളളവര്‍ക്ക് നിലനില്‍പ്പുളളൂ, ശബരിമലയുടെ പേര് പറഞ്ഞ് തന്നെ നില്‍ക്കണം ഇവന്, അല്ലാതെ വേറെ വഴിയില്ല; മുഖ്യമന്ത്രിയ്ക്കെതിരെ രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചതിൽ പ്രകോപിതനായി സ്വാമി ഹിമവല്‍ ഭദ്രാനന്ദ

26 OCTOBER 2018 09:02 PM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്

കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി

ശബരിമലയില്‍ രക്തം വീഴ്ത്താന്‍ ആളെ നിയോഗിച്ചുവെന്ന് പത്രസമ്മേളനം വിളിച്ചു പറഞ്ഞ രാഹുല്‍ ഈശ്വരിനെതിരെ ശക്തമായ വകുപ്പുകള്‍ ഉള്ള കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സ്വാമി ഹിമവല്‍ ഭദ്രാനന്ദയും പറഞ്ഞിരുന്നു. ശബരിമലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. പുറത്ത് എത്തിയതിന് പിന്നാലെ ശബരിമല യുദ്ധപ്രഖ്യാപനവും രാഹുല്‍ നടത്തി.

എന്നാൽ സന്നിധാനത്ത് യുവതികള്‍ കയറിയാല്‍ രക്തമൊഴുക്കി നടയടപ്പിക്കാന്‍ പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തി ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെയ്‌തു. അതേസമയം ധര്‍മ്മയുദ്ധം തുടരുമെന്ന് പറയുന്ന രാഹുല്‍ അനുയായികള്‍ക്ക് വേണ്ടി വോക്കി ടോക്കികള്‍ വരെ തയ്യാറാക്കിയിട്ടുണ്ട്.

ജാതി സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം എന്ന രാഹുല്‍ ഈശ്വരിന്റെ പരാമര്‍ശത്തോട് ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചിരിക്കുകയാണ് സ്വാമി ഹിമവല്‍ ഭദ്രാനന്ദ. കൂടെ നിന്നവരെ കുഴപ്പത്തില്‍ ആക്കി ഒറ്റുകൊടുക്കുകയാണ് രാഹുല്‍ ഈശ്വര്‍ ചെയ്തത് എന്നും താനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തില്‍ കൈകഴുകലാണ് നടത്തിയതെന്നും സ്വാമി കുറ്റപ്പെടുത്തി.

വര്‍ഗീയതയ്ക്കു എതിരെ എന്ന് പറയുന്ന രാഹുല്‍ ഈശ്വര്‍ തീവ്ര വര്‍ഗീയ വാദിയാണ്. വെറും രോഗം മാത്രമാണ് അയാള്‍, അയാള്‍ക്ക്‌ പിന്നില്‍ ഉള്ള രോഗകാരണം കണ്ടെത്തുകയാണ് വേണ്ടത്. സന്നിധാനത്ത് രക്തം ഒഴുക്കും എന്ന പ്രസ്താവന വിവാദമായപ്പോള്‍ ഞാനില്ല അവരാണ് എന്നൊക്കെ പറഞ്ഞു തടിതപ്പാന്‍ നോക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍.

ശബരിമലയുടെ യഥാര്‍ത്ഥ അവകാശികള്‍ ആയ മലയരയന്‍മാര്‍ക്ക് ക്ഷേത്രം തിരികെ കൊടുക്കുകയാണ് വേണ്ടത്. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയപ്പോള്‍ ഇതേ വകുപ്പില്‍ ഉള്ള ബ്രാഹ്മണന്മാര്‍ പ്രശ്നവുമായി വന്നുവെന്നും വിശ്വാസികള്‍ അതെല്ലാം തിരിച്ചറിഞ്ഞ് ഇവരുടെ ചതിക്കുഴിയില്‍ വീഴരുതെന്നും സ്വാമി ഭദ്രാനന്ദ പറഞ്ഞു.

കഴിഞ്ഞ ദിവസം വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സംസാരിച്ചിരുന്നു. ഇതാണ് ഹിമവല്‍ ഭദ്രാനന്ദയെ പ്രകോപിപ്പിച്ചത്. രാഹുലിന്റെ ഓരോ വാചകങ്ങളും എടുത്ത് പറഞ്ഞ് അതിന് മറുപടി നല്‍കിയിരിക്കുകയാണ് ഹിമവല്‍ ഭദ്രാനന്ദ.

ഫേസ്ബുക്ക് ലൈവിലെ സ്വാമിയുടെ വാക്കുകളിങ്ങനെ....

`` മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുക്കും എന്ന് രാഹുല്‍ ഈശ്വര്‍, മുഖ്യമന്ത്രിയുടെ നെഞ്ചിലോട്ട് കയറാനുളള അവന്റെ ശ്രമമാണിത്.

രാഹുല്‍ ഈശ്വര്‍ എന്ത് തന്ത്രി കുടുംബമാണ് എന്ന് മനസ്സിലാകുന്നില്ല. ആ കുടുംബത്തില്‍ പോലും കയറ്റാറില്ല. ദിവസവും ആ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. മരിച്ച്‌ പോയ അപ്പൂപ്പന്‍ മാത്രമാണ് ഇവനെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ പേര് വെച്ച്‌ ഇവന്‍ ഉണ്ടാക്കാത്ത ബന്ധങ്ങളുമില്ല, മുതലെടുക്കാത്ത വഴികളുമില്ല.

മുഖ്യമന്ത്രി 5 ദിവസം സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പറയുന്നു. മുഖ്യമന്ത്രി ശ്രമിച്ചു എന്ന് ഇവനോട് ആരാണ് പറഞ്ഞത്. മുഖ്യമന്ത്രി പരാജയപ്പെട്ടത് അയ്യപ്പന് മുന്നിലാണ് എന്നും പറഞ്ഞു, അങ്ങനെ അയ്യപ്പന്‍ വാട്‌സ്‌ആപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ ഇവനോട് പറഞ്ഞോ? ഇവന്‍ പറയുന്നതെല്ലാം ചാണകമന്ത്രങ്ങളാണ്. ഈ ചള്ള് ചെക്കന് പിണറായി വിജയനെ മനസ്സിലാവാത്തത് കൊണ്ടാണ്.

പിണറായിക്ക് ജാതിക്കാര്‍ഡ് ഇറക്കേണ്ട ആവശ്യമില്ല. കാരണം അവര്‍ താഴെ ജാതിയില്‍ ഉളളവരെ സഹായിച്ച്‌ കയറി വന്നവരാണ്. പിണറായി മാന്യന്‍ ആയത് കൊണ്ടാണ് ഒരു തരത്തിലും ജാതി സംസാരിക്കാത്തത്. രാഹുല്‍ ആന്ധ്രയില്‍ നിന്ന് വന്നവനാണ്. ഇവനെപ്പോലുളള കുത്തിത്തിരിപ്പ് പരിപാടി മലയാളികള്‍ എന്തായാലും ചെയ്യില്ല. രാഹുല്‍ ഈശ്വര്‍ അടി ഇരന്ന് വാങ്ങിക്കുകയാണ്.

നീ പുറത്ത് നിന്ന് വന്നവനല്ലേ, കൂടുതല്‍ മൊട കാണിക്കേണ്ട എന്ന് മുഖ്യമന്ത്രിക്ക് പറയാമായിരുന്നു. പക്ഷേ അദ്ദേഹമത് പറഞ്ഞിട്ടില്ല. രക്തം വീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കും എന്ന് പറഞ്ഞ ഇവനെ പോലീസ് വെറുതെ വിടരുത്. ഇത്രയും നികൃഷ്ഠ ജീവിയെ ലോകത്ത് വേറെ കാണാന്‍ പറ്റില്ല. നമ്മുടെ ആചാരം സംരക്ഷിക്കണം എന്ന് പറഞ്ഞ് നമ്മള്‍ തന്നെ ഈ പണി കാണിക്കുമോ. രാഹുലൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.

കലാപമുണ്ടായാല്‍ മാത്രമേ ഇവനെപ്പോലുളളവര്‍ക്ക് നിലനില്‍പ്പുളളൂ. ശബരിമലയുടെ പേര് പറഞ്ഞ് തന്നെ നില്‍ക്കണം ഇവന്. അല്ലാതെ വേറെ വഴിയില്ല. രാഹുല്‍ ഈശ്വറിനെ ഇറക്കി വിട്ട് കളിക്കുന്ന ഒരു കറുത്ത ശക്തിയുണ്ട്. ഇതൊരു രോഗമാണ്. രോഗത്തിനെ അല്ല നമ്മള്‍ നോക്കേണ്ടത്. രോഗത്തിന്റെ കാരണത്തെയാണ്. രാഹുല്‍ ഈശ്വര്‍ പറയുന്നതെല്ലാം തീവ്ര വര്‍ഗീയതയാണ്. നോര്‍ത്തിലൊക്കെ ഓടിപ്പഴകിയ തന്ത്രമാണ് ഇവിടെ പയറ്റുന്നത്.

ഇവിടെയുളള ആളുകളുടെ തലയില്‍ ചാണകമാണ് എന്നാണ് വിചാരിക്കുന്നത്. അവന് എംപിയാകണം, കേന്ദ്രം കൊടുത്ത ഓഫര്‍ നടക്കണം എന്നൊക്കെയാണ്. ഇതൊന്നും നടക്കാന്‍ പോകുന്നില്ല. ദീപ വേറെ വല്ല ഭര്‍ത്താക്കന്മാരെയും നോക്കുന്നതാവും നല്ലത്. ഇതുപോലൊരു ഊളയെ ആണല്ലോ ആ പാവം കൊച്ചിന് കിട്ടിയത് എന്നോര്‍ത്ത് വിഷമം തോന്നുന്നുവെന്നും ഹിമവല്‍ ഭദ്രാനന്ദ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വറിനെതിരെ സ്വാമി ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു: തിരുവനന്തപുരത്തെ ശ്രീചിത്രാ ഹോമിലെ ഒരു അനാഥക്കുട്ടിയുടെ കല്യാണം നടത്താനായി എല്ലാവരും ശ്രമം നടത്തിയപ്പോള്‍ രാഹുല്‍ ഈശ്വറും അമ്മയും കൂടി ചേര്‍ന്ന് തിരുവനന്തപുരത്തെ ഒരു പ്രമുഖ തുണിക്കടയില്‍ പോയി സാരി ആവശ്യപ്പെട്ടു. ആരുമില്ലാത്ത ഒരു കുട്ടിക്ക് വേണ്ടിയാണെന്ന് മനസിലാക്കിയ കടയുടമ മുപ്പത്തിയാറായിരം രൂപയുടെ ഒരു ചുവന്ന പട്ടുസാരി കൊടുത്തുവിട്ടു.

ഈ പട്ടുസാരി ഇവര്‍ വീട്ടില്‍കൊണ്ടുപോയി. സാരിയിലെ സ്റ്റിക്കര്‍ ഇളക്കിമാറ്റി ഉടുത്ത് പഴകിയ അയ്യായിരം രൂപ പോലും വില വരാത്ത ഒരു പച്ച സാരിയില്‍ ഒട്ടിച്ചു. പുതിയ കവറിലാക്കി ആ പഴയ സാരി കല്യാണം തീരുമാനിച്ച കുട്ടിക്ക് കൊണ്ടുനല്‍കുകയായിരുന്നു. ഇത്തരക്കാരനാണോ ധര്‍മത്തെക്കുറിച്ച്‌ പറയുന്നത് എന്നാണ് ഹിമവല്‍ ഭദ്രാനന്ദ ചോദിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (6 minutes ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (13 minutes ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (20 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (30 minutes ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (35 minutes ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (37 minutes ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (44 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (52 minutes ago)

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (59 minutes ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (1 hour ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (2 hours ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (2 hours ago)

Malayali Vartha Recommends