Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു

22 JUNE 2026 02:59 PM IST
മലയാളി വാര്‍ത്ത

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു. പ്രസിഡന്റ് ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ളവരാണ് രാജി വച്ചത്. ജനറല്‍ ബോഡിയിലെ അവിശ്വാസ പ്രമേയവും തുടര്‍ന്നുള്ള നാടകീയ നീക്കങ്ങള്‍ക്കുമൊടുവിലാണ് എല്ലാവരും രാജിവച്ചത്. അടുത്ത തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെന്ന് ഉടന്‍ തീരുമാനിക്കും. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അഡ്‌ഹോക് കമ്മിറ്റി ഉടന് രൂപീകരിക്കാനും തീരുമാനമായി.

13 അംഗ ഭരണസമിതിയാണ് രാജിവച്ചിരിക്കുന്നത്. പ്രസിഡന്റ് ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍, അന്‍സിബ ഹസ്സന്‍, ലക്ഷ്മിപ്രിയ, സെക്രട്ടറി കുക്കു പരമേശ്വരന്‍ എന്നിവരുള്‍പ്പെടെയാണ് രാജിവച്ച് ഒഴിഞ്ഞിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ചര്‍ച്ചയായപ്പോള്‍ സംഘടനയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ ആദ്യമായി സ്ത്രീകള്‍ വരുന്നത് ചരിത്രമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എങ്കിലും സംഘടനയ്ക്കുള്ളിലെ പ്രതിസന്ധികളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ ഭരണസമിതിയ്ക്ക് കഴിയാതെ വരികയായിരുന്നു. ഇതുമൂലമാണ് അധികാരമേറ്റ് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ശ്വേത മേനോന് ഉള്‍പ്പെടെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടി വരുന്നത്.

നാടകീയ രംഗങ്ങളാണ് ഇന്നലെ യോഗത്തിലുണ്ടായത്. വേദിയില്‍ കയറി ശ്വേത രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌റ്റേജില്‍ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടന്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്ന് അനുനയിപ്പിക്കാനും തിരികെ വിളിക്കാനും സജീവമായ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. താന്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ അനുകൂലമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് വേദിയില്‍ ശ്വേത പറഞ്ഞു. താരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ ആയതില്‍ തനിക്ക് ബന്ധമില്ലെന്നും അത്തരം ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. രാജി സന്നദ്ധത അറിയിച്ച ശേഷം ശ്വേത വേദിയില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വീണ്ടും വിശദീകരിക്കാനുള്ള അവസരം സംഘടന അംഗങ്ങള്‍ നല്‍കിയിരിക്കുകയാണ്.

ഇന്നലെ രാവിലെ തുടങ്ങിയ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വന്‍ തര്‍ക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ് ചെലവ് കണക്കുകളില്‍ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖര്‍ റിപ്പോര്‍ട്ട് പാസാക്കാന്‍ സമ്മതിക്കാതെ രംഗത്തെത്തി. കണക്കുകള്‍ തെറ്റ്, തെറ്റിയ റിപ്പോര്‍ട്ട് പാസാക്കാന്‍ സാധിക്കില്ല എന്‍ രഞ്ജി പണിക്കാരും നിലപാടെടുത്തു. 45 ദിവസം സമയം തരണം എന്ന് ശ്വേത മേനോന്‍ ആവശ്യപ്പെട്ടു.

മോഹന്‍ലാല്‍ നിലപാട് എടുക്കണം എന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ വൈകാരികമായി മോഹന്‍ലാല്‍ സംസാരിച്ചു. സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. വ്യക്തിപരമായ ഭിന്നതകള്‍ എന്തുതന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് അദ്ദേഹം യോഗത്തില്‍ ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍, വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാതെ എങ്ങനെയാണ് നിലവിലെ ഭരണസമിതിക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയെന്ന ചോദ്യവുമായി ഒരു വിഭാഗം അംഗങ്ങള്‍ ഉറച്ചുനിന്നതോടെ സംഘടനയ്ക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവരുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 minutes ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (10 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (38 minutes ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (53 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (1 hour ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (2 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (5 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (5 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (6 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (6 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (6 hours ago)

Malayali Vartha Recommends