ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി

കാഞ്ഞങ്ങാട് ഹൈവേ പെട്രോളിങ്ങിനിടെ നിര്‍ത്തിയിട്ട പോലീസ് ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പോലീസ് വെല്‍ഫയര്‍ ബ്യുറോയില്‍ നിന്ന് പണം അനുവദിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. 5 ലക്ഷം രൂപ വീതം ആദ്യഘട്ടമായി അനുവദിക്കും.
സൂരജ്, അലോഷ്യസ് എന്നീ പോലീസുകാര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആഭ്യന്തര മന്ത്രി വിവരങ്ങള്‍ തേടി. മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും . തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അനുയോജ്യമായ ഇടങ്ങളില്‍ ജോലി ഉറപ്പാക്കാനും , ഡ്യൂട്ടിക്കിടയില്‍ അപകടത്തില്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ കരുതലോടെ ചേര്‍ത്ത് നിര്‍ത്തുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























