കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാന്യമർഹിക്കുന്നതാണെന്ന് മന്ത്രി ഒ.ജെ. ജനീഷ്

തിരുവനന്തപുരം- കായിക യുവജന മേഖലയുടെ കുതിപ്പിന് ഉതകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്ന് കായിക യുവജനകാര്യ വകുപ്പ് . കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്. ഫുട്ബോൾ പരിശീലനത്തിനായി വിഭാവനം ചെയ്ത അന്താരാഷ്ട്ര നിലവാരത്തിലുള്ളതും ആധുനിക സൗകര്യങ്ങളോടുകൂടി മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാന്യമർഹിക്കുന്നതാണ്.
ഒട്ടേറെ ഫുട്ബാൾ താരങ്ങളാണ് മതിയായ പരിശീലനത്തിന്റെ അഭാവത്തില് മുന്നോട്ടുവരാനാവാതെ പ്രതിഭ മങ്ങിപ്പോകുന്നത്. അതിൽ മാറ്റം വരുത്താൻ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ സാധിക്കും. അമേച്വർ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിഭാവനം ചെയ്ത ഗ്രാമീണ കളിസ്ഥലങ്ങൾ പ്രവർത്തനസജ്ജമാകുന്നതും കേരളത്തിന്റെ കായികമേഖലയിലെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും.
വിദ്യാർത്ഥികളിൽ കായിക സംസ്കാരം വളർത്തിയെടുത്ത് അവർക്ക് ആവശ്യമായ പ്രോത്സാഹനം നല്കുകുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യം. വിവിധ സ്പോർട്സ് ഇനങ്ങളുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് മുൻതൂക്കം നൽകുന്നതാണ് ബജറ്റ് എന്നും മന്ത്രി പറഞ്ഞു. 173.77 കോടി രൂപയാണ് കായിക യുവജനമേഖലയ്ക്കായി ബജറ്റില് വകയിരുത്തിയിരിക്കുന്നത്.
കായിക വികസന പദ്ധതികൾക്കായി സർക്കാർ ധനസഹായത്തിന് പുറമേ സ്വകാര്യ മേഖലകളിൽ നിന്ന് വിവിധ മാർഗ്ഗങ്ങളിലൂടെ വിഭവങ്ങൾ സമാഹരിക്കുന്നതിന് ബജറ്റ് വിഭാവനം ചെയ്യുന്നു. കഴിവുള്ള അത്ലറ്റുകളുടെയും ടീമുകളുടെയും അനുഭവ പരിചയം വർദ്ധിപ്പുക്കുന്നതിന് പരിശീലനങ്ങളും മത്സരങ്ങളും ആസൂത്രണം ചെയ്യുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലാവർഷവും പ്രധാന ദേശീയ അന്തർദേശീയ കായിക മത്സരങ്ങൾ സംഘടിപ്പിക്കും, പ്രശസ്തമായ കോളേജുകളിലും സ്ഥാപനങ്ങളിലും സ്പോർട്സ് ബിസിനസ്സ് ഇൻകുബേറ്റർ സ്ഥാപിക്കും.
https://www.facebook.com/Malayalivartha
























