സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ചവർക്ക് കുരുക്ക് മുറുകുന്നു; കേസില്‍ അറസ്റ്റിലായവര്‍ക്കു ജാമ്യം ലഭിക്കണമെങ്കില്‍ 10,000 രൂപ മുതല്‍ 13 ലക്ഷം രൂപ വരെ കെട്ടിവയ്ക്കണം

യുവതി പ്രവേശന അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് ശബരിമലയില്‍ അക്രമങ്ങളുണ്ടാക്കിയവർക്ക് കുരുക്ക് മുറുകുന്നു. കെഎസ്‌ആര്‍ടിസി ബസുകളും പൊലീസ് വാഹനങ്ങളും മറ്റും തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ക്കു ജാമ്യം ലഭിക്കണമെങ്കില്‍ 10,000 രൂപ മുതല്‍ 13 ലക്ഷം രൂപ വരെ കെട്ടിവയ്ക്കണമെന്നാണ് നിർദ്ദേശം. നിലയ്ക്കലില്‍ സന്നിധാനം സ്പെഷല്‍ ഓഫിസറായ എസ്പി അജിത്തിന്‍റെ വാഹനം കൊക്കയിലിട്ടവര്‍ക്ക് 13 ലക്ഷം രൂപ കെട്ടിവയ്ക്കണം. 9 പ്രതിള്‍ മാത്രമാണ് ഈ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
യുവതീപ്രവേശവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ 2061 പേരെ ഇതിനോടകം സംസ്ഥാന വ്യാപകമായി പൊലീസ് അറസ്റ്റു ചെയ്തു. ഇതിനിടെ, അക്രമികളുടേതായി പൊലീസ് പുറത്തുവിട്ട ചിത്രങ്ങളിൽ പത്തനംതിട്ട എആർക്യാംപിലെ ഒരു പൊലീസ് ഡ്രൈവറുടെ ഫോട്ടോ അബദ്ധത്തില്‍ ഉൾപ്പെട്ടതാണെന്നും അതു പിൻവലിച്ചെന്നും പൊലീസ് അറിയിച്ചു.
അക്രമം നടത്തിയ എല്ലാവരെയും അറസ്റ്റു ചെയ്യണമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് ഡിജിപി നല്‍കിയ നിര്‍ദേശം. ശബരിമല സന്നിധാനം, പമ്പ, കാനനപാത, നിലയ്ക്കൽ എന്നിവിടങ്ങൾക്കു പുറമെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ യുവതികളെ തടഞ്ഞതിനും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണു കേസ്. ഏതാനും പേർക്കെതിരെ യുവതികളെ അസഭ്യം വിളിച്ചതിനും കൈയ്യേറ്റം ചെയ്തതിനു കേസെടുത്തു. ബാക്കിയുള്ള പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























