പ്രതിഷേധം ഫലംകണ്ടില്ല; പി.കെ ശശിയും എ.കെ ബാലനും ഒരേ വേദിയില്‍

ഡി.വെെ.എഫ്.എെ വനിതാ നേതാവിന്റെ പരാതിയില്‍ ആരോപണ വിധേയനായ പി.കെ ശശിയും അന്വേഷണ കമ്മിഷന്‍ ചെയര്‍മാന്‍ എ.കെ ബാലനും ഒരേ വേദിയില്‍. പാലക്കാട് തച്ചമ്ബറയില്‍ നടന്ന പാര്‍ട്ടി പരിപാടിയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. അതേസമയം, ശശിക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നും സി.പി.എം സെക്രട്ടേറിയറ്റ് പരിഗണിച്ചില്ല. പീഡന ആരോപണ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിയില്‍ എത്തുന്നതിന് മുമ്ബ് ഇവര്‍ ഒരുമിച്ച് പരിപാടിയില്‍ പങ്കെടുത്തതിനെതിരെ പാര്‍ട്ടിയില്‍ തന്നെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.
എന്നാല്‍ വിവാദം ഉണ്ടാകാതിരിക്കാനാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് എ.കെ ബാലന്‍ പ്രതികരിച്ചു. സി.പി.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്ന് രാജിവച്ചു വന്നവര്‍ക്ക് പാര്‍ട്ടി നല്‍കിയ സ്വീകരണ പരിപാടിയില്‍ സി.പി.എം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനും മറ്റ് ജില്ലാ നേതാക്കള്‍ക്കും ഒപ്പമാണ് ശശി പങ്കെടുത്തത്. ശശി മുന്‍കെെ എടുത്താണ് ഇവരെ പാര്‍ട്ടിയില്‍ എത്തിച്ചതെന്നും അതിനാല്‍ ശശിയെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതില്‍ അനൗചത്യമില്ലെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. നേരത്തെ, ശശി പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ മണ്ണാര്‍ക്കാട് നഗരത്തിലും തച്ചമ്ബാറയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് അവ നീക്കം ചെയ്‌തു.
https://www.facebook.com/Malayalivartha























