അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ പോലീസ് സേനക്ക് ഹെലികോപ്ടര്‍ വാങ്ങുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ

പോലീസ് സേനക്ക് അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ഹെലികോപ്ടര്‍ വാങ്ങുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങള്‍ക്കും സ്വന്തമായി ഹെലികോപ്ടര്‍ ഉണ്ട്. പ്രളയം നടന്ന സമയത്താണ് ഹെലികോപ്ടറില്ലാത്തതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. ഇത് വാങ്ങാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു.
കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ദുരന്തമേഖലയില്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് 15 ദിവസമെങ്കിലും പ്രത്യേക പരിശീലനം നല്‍കും. ഒരു പരിശീലനവും ഇല്ലാതെയാണ് ആറുലക്ഷത്തോളം പേരുടെ ജീവന്‍ പൊലീസ് സേന രക്ഷിച്ചത്. ഇവര്‍ക്ക് ജലരക്ഷ മെഡല്‍ നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളില്‍ വേണ്ട സാധനങ്ങള്‍ ഉടന്‍ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ 100 പൊലീസ് സ്‌റ്റേഷനുകള്‍ക്കാണ് റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ടോര്‍ച്ചടക്കമുള്ള സാധനങ്ങള്‍ കൈമാറുക. യുനിസെഫുമായി സഹകരിച്ച് പ്രളയത്തില്‍ മാനസികമായി തകര്‍ന്ന കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്ന പദ്ധതിക്ക് ഉടന്‍ തുടക്കമാകും.
"
https://www.facebook.com/Malayalivartha























