കോലഞ്ചേരിയിൽ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

എറണാകുളം ജില്ലയിലെ കോലഞ്ചേരിയിൽ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. പട്ടിമറ്റം കുമ്മനോട് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ അറയ്ക്കപ്പടി എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ എഞ്ചിനീറിംഗ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഗോഗുല്‍ ഗോപി (ഇടുക്കി)ബ്ലസന്‍ ജോസ് (തൃശൂര്‍) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 8.50 ഓടെയാണ് സംഭവം.
ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ വൈകീട്ട് അഞ്ചരയോടെയാണ് ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ പോയത്. തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഹോസ്റ്റലിലെ മറ്റ് സഹപാഠികള്‍ അന്വേഷിച്ചു ചെന്നെങ്കിലും കണ്ടെത്താനായില്ല. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നാട്ടുകാരെയും നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. പട്ടിമറ്റം ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























