പാതയിരട്ടിപ്പിക്കല്‍... കോട്ടയം, ആലപ്പുഴ റൂട്ടില്‍ ഇന്നു ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

കോട്ടയം, ആലപ്പുഴ റൂട്ടില്‍ ഇന്നു ട്രെയിന്‍ ഗതാഗത്തിന് നിയന്ത്രണം. ഏറ്റുമാനൂര്‍ സ്‌റ്റേഷനിലെ പുതിയ പാതയിലൂടെ ഇന്നു മുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതിന്റെ ഭാഗമായാണു നിയന്ത്രണം. ഇന്നു പകല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഏറെക്കുറെ മുടങ്ങും. പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി നിര്‍മിച്ച പുതിയ ട്രാക്കും ഇപ്പോഴുള്ള ട്രാക്കുമായി ഇന്നു ബന്ധിപ്പിക്കും.
പാതകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ജോലികള്‍ രാവിലെ 9.30 മുതല്‍ 3.30 വരെ നടക്കുമെന്നാണു റെയില്‍വേ അറിയിച്ചിരിക്കുന്നത്. ജോലികളുടെ ഭാഗമായി കോട്ടയം, ആലപ്പുഴ വഴിയുള്ള 11 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. രണ്ടു ട്രെയിനുകള്‍ ഭാഗികമായി റദ്ദു ചെയ്തു. കോട്ടയം വഴിയുള്ള അഞ്ചു ട്രെയിനുകള്‍ വഴി തിരിച്ചുവിടുകയും മൂന്നു ട്രെയിനുകള്‍ യാത്രയ്ക്കിടെ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിടുകയും ചെയ്യും.
ആലപ്പുഴ വഴിയുള്ള എറണാകുളം കായംകുളം പാസഞ്ചര്‍ (56381), കായംകുളം എറണാകുളം (56382), കായംകുളം എറണാകുളം പാസഞ്ചര്‍ (56380), കൊല്ലം എ റണാകുളം മെമു (66302),എറണാകുളം കൊല്ലം മെമു (66303), ആലപ്പുഴ കായംകുളം പാസഞ്ചര്‍ (56377), കോട്ടയം വഴിയുള്ള എറണാകുളം കൊല്ലം മെമു (66307), കൊല്ലം എറണാകുളം മെമു (66308), എറണാകുളം കൊല്ലം മെമു (66301), എറണാകുളം കായംകുളം പാസഞ്ചര്‍ (56387), കായംകുളം എറണാകുളം പാസഞ്ചര്‍ (56388).
ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ (56365) പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ (56366)
ആലപ്പുഴ വഴി തിരിച്ചുവിട്ടവ
നാഗര്‍കോവില്‍ മാംഗളൂര്‍ പരശുറാം എക്‌സ്പ്രസ് (16650) തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്പ്രസ് (17229)കന്യാകുമാരി മുംബൈ ജയന്തിജനത എക്‌സ്പ്രസ് (16382)കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (12081)ന്യൂഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് (12626)(ഈ ട്രെയിനുകള്‍ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ചേര്‍ത്തല സ്‌റ്റേഷനുകളില്‍ ഒരു മിനിറ്റും ആലപ്പുഴ, എറണാകുളം ജങ്ഷന്‍ സ്‌റ്റേഷനുകളില്‍ രണ്ടു മിനിറ്റും സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്)
നിയന്ത്രണം ഏര്‍പ്പെടുത്തിയവ
ഹൈദരബാദ് തിരുവനന്തപുരം ശബരി (17230) ഒരു മണിക്കൂറും, മംഗളൂര്‍ നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് (16649) 35 മിനിറ്റും കുറുപ്പന്തറയിലും നിര്‍ത്തിയിടും. തിരുവനന്തപുരം ന്യൂഡല്‍ഹി കേരളാ എക്‌സ്പ്രസ് (12625) കോട്ടയത്തു ഒരു മണിക്കൂറും നിര്‍ത്തിയിടും
https://www.facebook.com/Malayalivartha























