ശബരിമല യുവതീപ്രവേശനത്തെച്ചൊല്ലി സര്‍ക്കാരിനെതിരേ ഉറച്ച നിലപാടെടുത്ത എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ആയിരത്തോളം അയ്യപ്പഭക്തകള്‍ ആചാരം പാലിച്ച് ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്താനൊരുങ്ങുന്നു

ശബരിമല യുവതീപ്രവേശനത്തെച്ചൊല്ലി സര്‍ക്കാരിനെതിരേ ഉറച്ച നിലപാടെടുത്ത എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ആചാരങ്ങള്‍ക്ക് അനുസൃതമായി ആയിരത്തിലധികം സ്ത്രീകള്‍ മലകയറും. ചിത്തിര ആട്ടവിളക്ക് ഉത്സവത്തിന് ഹൈറേഞ്ച് യൂണിയനില്‍ നിന്നാണ് ആയിരത്തോളം ഭക്തകള്‍ ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്താനൊരുങ്ങുന്നത്. 50 വയസിനു മുകളിലുള്ളവരാണ് അയ്യപ്പദര്‍ശനത്തിനൊരുങ്ങുന്നത്. ഇവര്‍ നവംബര്‍ അഞ്ചിനു പുലര്‍ച്ചെ മല ചവിട്ടും. യൂണിയന്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന നാമജപ ഘോഷയാത്രകള്‍ അവസാന ഘട്ടത്തിലാണ്.
എന്‍.എസ്.എസ്. പതാകാ ദിനത്തോടനുബന്ധിച്ച് എല്ലാ യൂണിയന്‍, കരയോഗം കേന്ദ്രങ്ങളിലും നാമജപ പ്രാര്‍ഥനകള്‍ നടത്തും. ഇതു സര്‍ക്കാര്‍വിരുദ്ധ നീക്കമല്ലെന്നും ആചാരങ്ങളും വിശ്വാസങ്ങളും അട്ടിമറിക്കാനുള്ള നീക്കങ്ങളോടുള്ള പ്രതിഷേധമാണെന്നും നേതൃത്വം പറയുന്നു.
"
https://www.facebook.com/Malayalivartha
























