അടിക്ക് തിരിച്ചടിയുമായി ബിജെപി; പോലീസിനെ കുടുക്കിയ ബിജെപിയുടെ ലുക്ക് ഔട്ട് നോട്ടീസ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നു: കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് കടക്കാൻ ബിജെപി

ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണം. ആരോടുമില്ല പ്രീണനം. എല്ലാവര്‍ക്കും തുല്യനീതി. അക്രമകാരികളായ പോലീസുകാരുടെ ഫോട്ടോ പുറത്തു വിട്ട് ബിജെപി എറിയുന്ന ചോദ്യമിതാണ്. നിലയ്ക്കലിലും, പമ്പയിലും വാഹനങ്ങള്‍ തകര്‍ത്ത് ഭക്തര്‍ക്ക് മേല്‍ അക്രമം നടത്തുന്ന പോലീസുകാരുടെ ചിത്രമാണ് ഇപ്പോള്‍ ബിജെപി പുറത്തു വിട്ടിരിക്കുന്നത്. കേരള പോലീസ് അക്രമികളായ ക്രിമിനലുകള്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസം തയ്യാറാക്കിയ ലുക്ക് ഔട്ട് നോട്ടീസിന് സമാനമായിരുന്നു പോലീസുകാരുടെ ലുക്ക് ഔട്ട് നോട്ടീസും.
ഓരോ പോലീസുകാരനും ചെയ്ത കുറ്റങ്ങള്‍ അക്കമിട്ടു പറയുന്നു. ഒന്നു മുതല്‍ പത്തുവരെ നമ്പരിട്ട് കൃത്യമായ ലിസ്റ്റ്. കൂടാതെ നാമജപക്കാര്‍ക്ക് നേര്‍ക്ക് അക്രമം കാണിച്ച മറ്റു സ്റ്റേഷനുകളിലെ പോലീസുകാരുടെ കൂടുതല്‍ ലിസ്റ്റും തയ്യാറാകുന്നുവെന്ന് ബിജെപി മീഡിയ കോര്‍ഡിനേറ്റര്‍ സന്ദീപ് വചസ്പതി പറയുന്നു.
ഇന്നലെ വെടിക്കെട്ടുകാരന്റെ മകനെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേ എന്ന പി.കെ കൃഷ്ണദാസിന്റെ പ്രസ്താവനയ്ക്കു പുറമേ അക്രമികളായ പോലീസുകാരുടെ ലുക്ക് ഔട്ട് നോട്ടീസ് തങ്ങള്‍ പുറത്തു വിടുമെന്ന് എം.ടി രമേഷും പറഞ്ഞിരുന്നു.
പോലീസുകാര്‍ നിലയ്ക്കലില്‍ വാഹനങ്ങള്‍ തല്ലി തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചില പോലീസുകാര്‍ ഹെല്‍മറ്റ് മോഷ്ടിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു.
സമാധാനപരമായി നാമ ജപ മന്ത്രം ഉരുവിട്ടിരുന്ന പ്രതിഷേധക്കാര്‍ക്കുമേല്‍ അക്രമം അഴിച്ചു വിടുന്ന നിരവധി വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പോലീസ് കരുതി കൂട്ടി ആക്രമിച്ചിരുന്നു എന്ന് അന്ന് മുതല്‍ ബിജെപി പറഞ്ഞു വന്നിരുന്നു.
അടിക്കു തിരിച്ചടി എന്ന ശൈലിയിലാണ് ബിജെപിയിപ്പോള്‍. സമരക്കാരെ പോലീസിനെ ഉപയോഗിച്ച് നേരിടുന്ന സര്‍ക്കാരിനെ അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന രാഷ്ട്രീയ ശൈലി. കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് ബിജെപി കടക്കുന്നുവെന്ന സൂചനയാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നില്‍.
https://www.facebook.com/Malayalivartha
























