ഒരു ആവേശത്തിന് എല്ലാം തല്ലിത്തകര്‍ത്തു, ഇപ്പോള്‍ ആളുമില്ല, അനക്കവുമില്ല! രഹന ഫാത്തിമയുടെ വീട് ആക്രമിച്ച ബിജെപി നേതാവിനെ ജാമ്യത്തിലെടുക്കാന്‍ ആരുമില്ല; കോടതിയില്‍ ഹാജാരാക്കുന്ന കാര്യം അറിഞ്ഞില്ലെന്ന് പാര്‍ട്ടി

രഹന ഫാത്തിമയുടെ വീട് അടിച്ചു തകര്‍ത്ത കേസില്‍ അറസ്റ്റിലായ ബിജെപി നേതാവ് റിമാന്‍ഡില്‍. ബിജെപിയുടെ കടവന്ത്ര ഏരിയ പ്രസിഡന്റായ പി.ബി.ബിജുവിനെയാണ് എറണാകുളം അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പോലീസ് കോടതിയില്‍ ഹാജരാക്കിയ സമയത്ത് ഇയാള്‍ക്കുവേണ്ടി ജാമ്യമെടുക്കാന്‍ ആരും എത്തിയിരുന്നില്ല. ഇതേതുടര്‍ന്ന് 14 ദിവസത്തേക്ക് ഇയാളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
രഹ്ന താമസിച്ചിരുന്ന ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്സാണ് ബിജു തകര്‍ത്തത്. ഇതു കൊണ്ട് കേസ് പൊതുമുതല്‍ നശിപ്പിച്ചതിനാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. 10000 രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അതു കൊണ്ട് ഈ തുക കെട്ടിവെച്ചാല്‍ മാത്രമേ ജാമ്യം കിട്ടൂ.
അതേസമയം കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് ബിജുവിനെ കോടതിയില്‍ ഹാജരാക്കുന്ന വിവരം ആരും അറിയിച്ചില്ലെന്ന് ബിജെപി വ്യക്തമാക്കി. ശബരിമല കയറുന്നതിനായി രഹന ഫാത്തിമയും വനിതാ ജേര്‍ണലിസ്റ്റ് കവിതയും സന്നിധാനത്ത് എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങുകയായിരുന്നു. യുവതികള്‍ പ്രവേശിച്ചാല്‍ ശ്രീകോവില്‍ അടയ്ക്കുമെന്നു തന്ത്രി നിലപാടെടുക്കുകയും പോലീസിനോടു മടങ്ങാന്‍ ദേവസ്വം മന്ത്രിയും നിര്‍ദ്ദേശിക്കുകയും ചെയ്തതോടെയായിരുന്നു മടക്കം.
https://www.facebook.com/Malayalivartha

























