വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?

സി പി എം നയപരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി കൊണ്ടിരുന്ന ചീഫ് സെക്രട്ടറി എ ജയതിലകിനെ വിശ്വസിച്ച മുഖ്യമന്ത്രി വി ഡി സതീശന് വീണ്ടും അബദ്ധം പിണഞ്ഞു. കേരളത്തില്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള കഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ നയപരിപാടിയാണ് ചീഫ് സെക്രട്ടറിയും നികുതി വകുപ്പിലെ ഉദ്യോഗസ്ഥരും ചേർന്ന് വി ഡി.സതീശന്റെ ആദ്യ ബജറ്റിൽ എഴുതിചേർത്തത്. ഇത് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രി എം.ലിജുവും തമ്മിലുള്ള അഭിപ്രായ ഭിന്നതയിലെത്തിേച്ചേർന്നു. മുഖ്യമന്ത്രി ഇതു സംബന്ധിച്ച് പ്രതികരിച്ചില്ലെങ്കിലും മന്ത്രി ലിജു മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തി.സർക്കാരിന്റെ പ്രധാന കസേരകളിലിരിക്കുന്നത് ഇടതുപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥരാണ്.ഇവരാണ് മുഖ്യമന്ത്രി സതീശനെ പറ്റിക്കുന്നത്.
ബജറ്റിൽ വീര്യം കുറഞ്ഞ മദ്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോൾ
വീര്യം കുറഞ്ഞ മദ്യം വേണമോ വേണ്ടയോ എന്നതില്‍ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം ലിജു പറഞ്ഞു. 0.5 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യമുള്ള മദ്യത്തെ, വീര്യം കുറഞ്ഞ മദ്യമായി ക്ലാസിഫൈ ചെയ്തത് ഇടതുപക്ഷ സര്‍ക്കാരാണ്. അതിനുശേഷം 2025 ല്‍ നടത്തിയ മറ്റൊരു ഭേദഗതിയിലൂടെ കേരളത്തില്‍ ഹോര്‍ട്ടി വൈന്‍ ( പഴവര്‍ഗങ്ങളില്‍ നിന്നുള്ള മദ്യം) ഉത്പാദിപ്പിക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെന്ന് മന്ത്രി ലിജു ചൂണ്ടിക്കാട്ടി.
അതിന്റെ വീര്യം 20 മുതല്‍ 30 ശതമാനം വരെയാണ്. അത്തരത്തില്‍ മദ്യം ഉത്പാദിപ്പിക്കാനുള്ള ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനമെടുത്തതും എല്‍ഡിഎഫ് സര്‍ക്കാരാണ്. അത്തരത്തില്‍ കേരളത്തില്‍ വീര്യം കുറഞ്ഞ മദ്യം എന്ന ആശയം കൊണ്ടുവന്ന്, അതിനെ നടപ്പില്‍ വരുത്തിയ എല്‍ഡിഎഫ് ഇപ്പോള്‍ അതിനെ കുറ്റപ്പെടുത്തുന്നതിനു പിന്നിലെ സാംഗത്യം എന്താണെന്ന് മന്ത്രി ലിജു ചോദിച്ചു.
കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിലെ എക്‌സൈസ് വകുപ്പ് പ്രത്യേക തീരുമാനം ഒന്നുമെടുത്തിട്ടില്ല. നിലവില്‍ ധനകാര്യ വകുപ്പിലെ ജിഎസ്ടി വകുപ്പ്, സെയില്‍സ് ടാക്‌സ് സംബന്ധിച്ച് നിലവില്‍ ഉണ്ടായിരുന്നതില്‍ നിന്നും ഒരു റേറ്റ് ഫിക്‌സ് ചെയ്തിട്ടുണ്ട്. അതല്ലാതെ മറ്റൊരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ല. എക്‌സൈസ് വകുപ്പ് ഈ വിഷയത്തില്‍ നയപരമായ ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടുമില്ല. മന്ത്രി എം ലിജു വ്യക്തമാക്കി. ഇതിൽ നികുതി വകുപ്പിന്റെ മന്ത്രി മുഖ്യമന്ത്രിയാണ്.
അബ്കാരി നയം സംബന്ധിച്ച് നിയമസഭ സമ്മേളനത്തിനും ശേഷം കാര്യമായ ചര്‍ച്ച നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. പാര്‍ട്ടിയും മുന്നണിയും, വിവിധ സംഘടനകള്‍, വ്യക്തികള്‍, മദ്യ വിരുദ്ധ സമിതികള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തും. എല്ലാവരുടേയും അഭിപ്രായങ്ങള്‍ തേടിയശേഷം കേരളത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്ന തരത്തിലുള്ള മദ്യനയമാകും കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുക. ഇപ്പോഴുള്ളത് നികുതിയുമായി ബന്ധപ്പെട്ട തീരുമാനമാണെന്നും മന്ത്രി ലിജു പറഞ്ഞു. അതായത് ബജറ്റ് പ്രഖ്യാപനം നടത്താൻ എക്സൈസ് മന്ത്രി സമ്മതിക്കില്ലെന്ന് അർത്ഥം.
മന്ത്രിയും മന്ത്രിസഭയും അറിയാതെയാണ് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനമെന്ന വിമര്‍ശനത്തിനിടെ തുടര്‍ നടപടികളുമായി എക്സൈസ് മന്ത്രി. വില്‍പനയ്ക്കായി മദ്യനിര്‍മാണ കമ്പനികള്‍ താല്‍പര്യമറിയിച്ചാല്‍ എക്സൈസ് വകുപ്പിന് ഇങ്ങനെയൊരു തീരുമാനമില്ലെന്ന് അറിയിക്കും. എക്സൈസ് കമ്മിഷണറോട് ജില്ലകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
നികുതിഘടന നിശ്ചയിച്ച തീരുമാനം മന്ത്രി അറിഞ്ഞോ. മുഖ്യമന്ത്രി ആശയവിനിമയം നടത്തിയിരുന്നോ. സ്വാഭാവിക ചോദ്യങ്ങള്‍ക്ക് ധനവകുപ്പിന് സ്വതന്ത്ര അധികാരമുണ്ടെന്ന് എക്സൈസ് മന്ത്രി പറയുമെങ്കിലും തീരുമാനം മുഖ്യമന്ത്രി മാത്രമേ അറിഞ്ഞിരുന്നുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. മുഖ്യമന്ത്രി ആശയവിനിമയം നടത്തിയില്ലെങ്കിലും തന്‍റെ അധികാരം എക്സൈസ് മന്ത്രി ഉപയോഗിക്കും. നികുതി നിശ്ചയിച്ചതിന് പിന്നാലെ വിപണി ലക്ഷ്യമിട്ട് മുന്തിയ മദ്യക്കമ്പനികള്‍ നിര്‍മാണ താല്‍പര്യമറിയിച്ച് വരാനുള്ള സാധ്യതയേറെയാണ്. അന്വേഷിക്കുന്നവരോട് എക്സൈസിന് മുന്നില്‍ ഇങ്ങനെയൊരു പദ്ധതിയില്ലെന്ന് അറിയിക്കും.
എക്സൈസ് കമ്മിഷണറോട് ജില്ലകളുടെ ചുമതലയുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാരെ രേഖാമൂലം നിലപാടറിയിക്കാന്‍ നിര്‍ദേശിക്കും. ലൈസന്‍സില്‍ തുടങ്ങി ഇരുപതിന അനുമതിയാണ് പുതിയ മദ്യം വിപണിയിലിറക്കാന്‍ വേണ്ടത്. ഇക്കാര്യത്തില്‍ ഒരെണ്ണത്തില്‍ പോലും നീക്കുപോക്കുണ്ടാവില്ല. എല്‍.ഡി.എഫിന്‍റെ മദ്യനയം ഉള്‍പ്പെടെ പുതുക്കാന്‍ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനം വേണ്ടിയിരുന്നോ എന്ന സംശയം ഘടകക്ഷികള്‍ക്കുമുണ്ട്. വീര്യം കുറഞ്ഞ മദ്യനിര്‍മാണത്തിന്‍റെ വാതില്‍ തുറന്നത് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരാണെങ്കിലും കര്‍ണാടക ലോബിയുടെ സമ്മര്‍ദം, മദ്യനിര്‍മാതാക്കളുടെ പ്രേരണ അങ്ങനെ തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രിക്ക് നിറയെ കാരണങ്ങളുണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം.
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന നികുതി കുത്തനെ കുറച്ച മുഖ്യമന്ത്രി വിഡി സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഭരണപക്ഷത്ത് ആഭ്യന്തര തർക്കവും ഭിന്നതയും പുകയുന്നു. മുഖ്യമന്ത്രിയും ധനവകുപ്പും തങ്ങളോട് യാതൊരുവിധ ആലോചനയും നടത്താതെയാണ് ഇത്തരമൊരു നികുതി ഘടന പ്രഖ്യാപിച്ചതെന്ന അതൃപ്തിയിലാണ് എക്സൈസ് വകുപ്പ്. ഇതേത്തുടർന്ന് പുതിയ പ്രഖ്യാപനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തുടർനടപടികൾ മരവിപ്പിക്കാനുമുള്ള നിർണ്ണായക നീക്കങ്ങളുമായി എക്സൈസ് മന്ത്രി എം ലിജു നേരിട്ട് രംഗത്തിറങ്ങിയതായി സൂചന.
എന്നാൽ, ഈ തീരുമാനത്തിന് പിന്നാലെ പ്രതിപക്ഷം രാഷ്ട്രീയ കടന്നാക്രമണം ശക്തമാക്കിയതോടെ തിരിച്ചടിയുമായി എക്സൈസ് മന്ത്രി എം. ലിജു രംഗത്തെത്തി. 2023-ൽ മുൻ എൽഡിഎഫ് സർക്കാരാണ് വീര്യം കുറഞ്ഞ മദ്യത്തിന്റെ കൃത്യമായ നിർവചനം അബ്കാരി ചട്ടത്തിൽ ആദ്യമായി ഉൾപ്പെടുത്തിയത് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അന്നത്തെ എൽഡിഎഫ് സർക്കാർ തന്നെയാണ് ഇതിനുള്ള വാതിൽ തുറന്നിട്ടത്. ബജറ്റിൽ കേവലം ഒരു നികുതിഘടന നിശ്ചയിച്ചതിനെ പുതിയ മദ്യം വിപണിയിൽ വൻതോതിൽ വിൽക്കാനുള്ള അന്തിമ തീരുമാനമായി ആരും വ്യാഖ്യാനിക്കേണ്ടതില്ലെന്നും എം. ലിജു വ്യക്തമാക്കി. മദ്യം വിപണിയിലിറക്കണമെങ്കിൽ അതിന് പ്രത്യേക നയതീരുമാനങ്ങൾ ആവശ്യമാണെന്നും അതിനുള്ള നടപടികൾ എക്സൈസ് വകുപ്പ് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പുതിയ മദ്യം വിപണിയിലിറക്കണമെങ്കിൽ ലൈസൻസിൽ തുടങ്ങി ഇരുപതോളം വിവിധ വകുപ്പുകളുടെ കർശനമായ അനുമതികൾ ആവശ്യമാണ്. ഇതിൽ ഒരെണ്ണത്തിൽ പോലും യാതൊരുവിധ വിട്ടുവീഴ്ചയോ നീക്കുപോക്കോ ഉണ്ടാകില്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി കഴിഞ്ഞു. എൽഡിഎഫിന്റെ മദ്യനയം ഉൾപ്പെടെ വിപുലമായി പുതുക്കാൻ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ, പുതിയ യു.ഡി.എഫ് സർക്കാർ എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് മദ്യക്കമ്പനികൾക്ക് അനുകൂലമായി ഇളവുകൾ നൽകിയതെന്ന സംശയം മുന്നണിയിലെ മറ്റ് ഘടകകക്ഷികൾക്കുമുണ്ട്.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തിൽ നിന്നും 120 ശതമാനമായും 175 ശതമാനമായും കുത്തനെ കുറച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വലിയ അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി. കൃത്യം രണ്ട് വർഷം മുൻപ് പ്രതിപക്ഷത്തിരിക്കെ, എൽ.ഡി.എഫ് സർക്കാർ കർഷകരെ സഹായിക്കാൻ പഴവർഗ്ഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രി വി.ഡി സതീശൻ എന്ന് പ്രതിപക്ഷം ഓർമ്മിപ്പിച്ചു.
വൻകിട ഡിസ്റ്റലറികൾക്കും മദ്യലോബികൾക്കും കോടിക്കണക്കിന് രൂപ എത്തിക്കാനുള്ള പരിപാടിയാണിതെന്ന് അന്ന് വാദിച്ച സതീശൻ, ഇന്ന് കസേര മാറിയപ്പോൾ മദ്യക്കമ്പനികളുടെ വ്യാവസായിക താല്പര്യങ്ങൾക്ക് വേണ്ടി നിലപാട് വിഴുങ്ങിയെന്ന് മുൻ എക്സൈസ് മന്ത്രി എംബി രാജേഷ് കുറ്റപ്പെടുത്തി. ഈ നികുതിയിളവിലൂടെ സംസ്ഥാന ഖജനാവിന് പ്രതിവർഷം 600 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് എന്നാൽ ഇപ്പോൾ 'യുടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്' ആണെന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. രാഷ്ട്രീയ നേട്ടങ്ങൾക്കായി വാക്കിന് വില കൽപ്പിക്കാതെ മലക്കംമറിയുന്ന മുഖ്യമന്ത്രിയുടെ ഈ ഇരട്ടത്താപ്പ് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകി.
വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന കേരളത്തിൽ ആരംഭിക്കാൻ സാധ്യത തുറന്നുകൊണ്ടാണ് ‘ലോ ആൽക്കഹോളിക് ബവ്റിജസ്’ എന്ന വിഭാഗത്തിലെ മദ്യത്തിന്റെ നികുതിഘടന ബജറ്റിൽ പ്രഖ്യാപിച്ചു. 0.5 % മുതൽ 20% വരെ വീര്യമുള്ള മദ്യമാണ് ഈ വിഭാഗത്തിൽ വരുന്നത്. 0.5–10% വരെ വീര്യമുള്ള മദ്യത്തിന് 120%, 10– 20% വരെ വീര്യമുള്ളവയ്ക്ക് 175% എന്നിങ്ങനെയാണു നികുതിഘടന.
കഴിഞ്ഞ സർക്കാർ 2022–23 ലെ അബ്കാരി നയത്തിൽ വീര്യം കുറഞ്ഞ മദ്യവിൽപന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്തതെങ്കിലും നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല. 42.86% വീര്യമുള്ള മദ്യം (ഇന്ത്യൻ നിർമിത വിദേശമദ്യം) വിൽക്കുന്ന അതേ നികുതി (251%) നൽകേണ്ടിയിരുന്നതിനാൽ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ ഒരു കമ്പനിയും വിറ്റിരുന്നില്ല.
പ്രമുഖ കമ്പനികൾ വീര്യം കുറഞ്ഞ മദ്യം വിൽക്കാനായി, നികുതിഘടന പരിഷ്കരണത്തിനു കഴിഞ്ഞ സർക്കാരിനെ സമീപിച്ചിരുന്നു. വരുമാനനഷ്ടം ചൂണ്ടിക്കാട്ടി സർക്കാർ നിരസിച്ചു. വിൽപന നികുതി ഘടന നിശ്ചയിക്കാത്തതു കാരണം മടിച്ചുനിന്ന കമ്പനികൾക്കു കേരളത്തിൽ പുതിയ വിപണി തുറക്കാൻ ബജറ്റ് പ്രഖ്യാപനം വഴിതെളിക്കും. കശുമാങ്ങ പോലെയുള്ള പഴങ്ങളിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഹോർട്ടി ലിക്കറിന്റെയും നികുതി ഘടന പരിഷ്കരിക്കാനുണ്ട്. 20– 30% വീര്യമുള്ള ഹോർട്ടി ലിക്കർ വിൽക്കാൻ ചട്ടം ഭേദഗതി ചെയ്തിട്ടുണ്ടെങ്കിലും നികുതി നിശ്ചയിച്ചിട്ടില്ല. നിലവിൽ ആരും ഉൽപാദനം തുടങ്ങിയിട്ടില്ല.
ആൽക്കഹോളിന്റെ പരമാവധി അളവും , വിൽപന നികുതിയും ഇനി പറയും പ്രകാരമാണ്.
∙ ഇന്ത്യൻ നിർമിത വിദേശമദ്യം– ആൽക്കഹോൾ 42.86%, നികുതി 251%
∙ബീയർ– ആൽക്കഹോൾ 6%, നികുതി 116%
∙വൈൻ– ആൽക്കഹോൾ 15.5%, നികുതി 86%
∙ഹോർട്ടി വൈൻ – ആൽക്കഹോൾ 15.5%, നികുതി 86%
∙ഹോർട്ടി ലിക്കർ – ആൽക്കഹോൾ 20%– 30%, നികുതി 251%
∙എഫ്എംഎഫ്എൽ– ആൽക്കഹോൾ അളവ് നിശ്ചയിച്ചിട്ടില്ല, നികുതി 115%
വീര്യം കുറഞ്ഞ മദ്യം വിപണയില്‍ എത്തിക്കാന്‍ വന്‍കിട മദ്യ കമ്പനികൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രംഗത്തെത്തിയിരുന്നു . ഇലക്ഷൻ കഴിഞ്ഞാലുടൻ വീര്യം കുറഞ്ഞ മദ്യം എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് സംബന്ധിച്ച നിര്‍ദേശങ്ങളുമായി ബക്കാര്‍ഡി കമ്പനി കഴിഞ്ഞ സര്‍ക്കാരിനെ സമീപിച്ചിരുന്നു.
വീര്യം കുറഞ്ഞ മദ്യത്തിന് ഈടാക്കേണ്ട നികുതി നിരക്ക് സംബന്ധിച്ച ശിപാര്‍ശ ജിഎസ്ടി കമ്മീഷണര്‍ കഴിഞ്ഞ സര്‍ക്കാരിന് നല്‍കിയതിന് പിന്നാലെയാണ് മദ്യ കമ്പനികളുടെ നീക്കമുണ്ടായത്. ബക്കാര്‍ഡി കമ്പനി കുറഞ്ഞ നികുതി നിരക്ക് അടങ്ങുന്ന ശിപാര്‍ശ സര്‍ക്കാരിന് കൈമാറി. . ഇതു സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന് ഇ-ഫയല്‍ രേഖകള്‍ തെളിയിക്കുന്നു. അതായത് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ആദ്യം വിപണയില്‍ എത്തുക വന്‍കിട മദ്യകമ്പനികളുടെ ഉല്‍പന്നമാണെന്ന് ഉറപ്പായി. നിലവിലുള്ള മദ്യത്തിന് 400 രൂപയില്‍ കൂടുതലുള്ള ഫുള്‍ ബോട്ടിലിന് 251 ശതമാനമാണ് നികുതി.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി 80 ശതമാനമാക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. എന്നാല്‍ അത്രയും കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായേക്കില്ല. ഐടി,ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും വീര്യം കുറഞ്ഞ മദ്യം വേണമെന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യം അനുവദിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചത്. പരമ്പരാഗത കശുവണ്ടി,മരച്ചീനി കര്‍ഷകര്‍ക്ക് ഇത് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും അന്നത്തെ സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ വന്‍കിട മദ്യ കമ്പനികള്‍ വിപണി പിടിച്ചെടുക്കാനാണ് സാധ്യത.സ്ത്രീകള്‍, വിനോദ സഞ്ചാരികള്‍, ഐടി പാർക്കുകള്‍ എന്നിവിടങ്ങളിൽ കൂടുതലായി ഇത്തരം മദ്യം വാങ്ങുമെന്നാണ് മദ്യ ഉല്‍പാദകർ പറയുന്നത്.
വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന വർദ്ധിപ്പിക്കാൻ നികുതി കുറയ്‌ക്കണം എന്നാണ് ഉത്പാദകർ അന്ന് ആവശ്യപ്പെട്ടത്.. ഏറെ കാലമായി ഈ ആവശ്യം സർക്കാരിന് മുൻപിൽ ഉത്പാദകർ വയ്‌ക്കുന്നുമുണ്ട്. എന്നാൽ അടുത്തിടെ ആവശ്യം ഉത്പാദകർ ശക്തമാക്കി. ഇതോടെയാണ് വഴങ്ങാൻ കഴിഞ്ഞ സർക്കാർ തീരുമാനിച്ചത്. നേരത്തെ കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ വീര്യം കുറഞ്ഞ മദ്യം റെഡി ഡ്രിങ്ക് എന്ന രീതിയിൽ വിൽപ്പന ആരംഭിച്ചിരുന്നു. ഇതേ മാതൃക കേരളവും സ്വീകരിക്കണം എന്നായിരുന്നു ആവശ്യം.ഇതാണ് സതീശൻ സർക്കാർ നടപ്പാക്കുന്നത്.
നിലവിൽ കെയ്‌സിന് 400 രൂപയ്‌ക്ക് മുകളിൽ ഉള്ള മദ്യത്തിന് 251 ശതമാനം ആണ് നികുതി. ഇതിന് താഴെ വിലയുള്ള മദ്യത്തിന് 245 ശതമാനവും. കേരളത്തിൽ വിൽക്കപ്പെടുന്ന ഭൂരിഭാഗം ബ്രാൻഡ് മദ്യത്തിനും 400 ന് മുകളിലാണ് വില. 42.86 ശതമാനം ആണ് സംസ്ഥാനത്ത് പുറത്തിറങ്ങുന്ന മദ്യത്തിലുള്ള ആൽക്കഹോളിന്റെ അളവ്. ഇത് 20 ശതമാനമാക്കി കുറയ്‌ക്കുമ്പോൾ നികുതിയും കുറയ്‌ക്കണം എന്നാണ് ഉത്പാദകരുടെ ആവശ്യം. ഇത്തരത്തിൽ നികുതി കുറച്ച് വിൽക്കുമ്പോൾ വീര്യം കുറഞ്ഞ മദ്യത്തിന് ആവശ്യക്കാർ ഏറെയുണ്ടാകുമെന്നും ഇവർ പറയുന്നു.
എന്നാൽ, രണ്ട് തരം നികുതി കൊണ്ടുവന്നാൽ ഖജനാവിന് വലിയ നഷ്ടമുണ്ടാകുമെന്നാണ് അന്ന് നികുതി വകുപ്പ് പറഞ്ഞത്. വിലകുറഞ്ഞ മദ്യം വിറ്റാൽ നികുതി ചോർച്ച ഉണ്ടാകില്ലേ എന്ന ആശങ്കയും നികുതി കമ്മീഷണർ നേരത്തെ പല ചർച്ചകളിൽ ഉന്നയിച്ചിരുന്നു. പക്ഷെ സർക്കാർ മദ്യ ഉല്‍പാദകരുടെ ആവശ്യം നടപ്പാക്കാനാണ് ഒരുങ്ങുന്നത്. പിണറായി സർക്കാർ മാത്രമല്ല സതീശൻ സർക്കാരും ഇതു തന്നെയാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























