Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

അമിത്ഷാ കൊണ്ടുവന്ന കോടികള്‍ വെള്ളമാക്കി വെള്ളാപ്പള്ളി... ശബരിമല സമരത്തില്‍ കൂടെ നില്‍ക്കാമെന്ന് അമിത്ഷായുടെ മുമ്പില്‍ ആണയിട്ട വെള്ളാപ്പള്ളി ഷാ പോയതോടെ പുതിയ വ്യാഖ്യാനം നല്‍കി; അമിത് ഷാ ഉദ്ദേശിച്ചത് എസ്എന്‍ഡിപിയെ അല്ലെന്നും ബിജെഡിഎസിനെയാണെന്ന് വെള്ളാപ്പള്ളി

28 OCTOBER 2018 10:38 AM IST
മലയാളി വാര്‍ത്ത

നിന്ന നില്‍പ്പില്‍ മലക്കം മറിയുന്നത് യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സ്ഥിരം സ്വഭാവമാണ്. ശബരിമല സമരത്തില്‍ കൂടെ നില്‍ക്കാമെന്ന് അമിത്ഷായുടെ മുമ്പില്‍ സമ്മതിച്ച വെള്ളാപ്പള്ളി ഷാ പോയതോടെ പുതിയ വ്യാഖ്യാനം നല്‍കുകയാണ്. 

ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരായി നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ബി.ജെ.പിയും എസ്.എന്‍.ഡി.പി യോഗവും ഒരുമിച്ച് പോരാടുമെന്നാണ് ബി. ജെ. പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. ശിവഗിരിയില്‍ ഗുരുദേവ മഹാസമാധി നവതിയുടെ ഭാഗമായി ഇന്നലെ നടന്ന മഹാമണ്ഡലപൂജാ സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശിവഗിരിയെ സുഖിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ കോടികളുമായാണ് അമിത് ഷാ എത്തിയത്. ശിവഗിരി തീര്‍ത്ഥാടകര്‍ ഏറെ ആശ്രയിക്കുന്ന വര്‍ക്കല ശിവഗിരി റെയില്‍വേ സ്‌റ്റേഷന്റെ വികസനത്തിനായി 20 കോടി അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചെന്ന് അമിത്ഷാ അറിയിച്ചു. ശിവഗിരിമഠം, അരുവിപ്പുറം, ചെമ്പഴന്തി, കുന്നുംപാറ എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള 70 കോടി രൂപയുടെ ഗുരുദേവ തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി കേന്ദ്രം അംഗീകരിച്ചതിന്റെ രേഖ ചടങ്ങില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സ്വാമി വിശുദ്ധാനന്ദയ്ക്ക് കൈമാറി. 

എന്നാല്‍ അതെല്ലാം കൈ നീട്ടി വാങ്ങി പോയ ശേഷം കാലുമാറി. അമിത് ഷാ ഉദ്ദേശിച്ചത് എസ്എന്‍ഡിപിയെ അല്ലെന്നും ബിജെഡിഎസിനെയാണെന്നുമാണ്. എസ്എന്‍ഡിപി ശബരിമല സമരത്തില്‍ പങ്കെടുക്കില്ലെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. അതേ സമയം റിവ്യൂ ഹര്‍ജി നല്‍കുകയുമില്ല. 

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുഖ്യാതിഥിയായി. യോഗം വൈസ് പ്രസിഡന്റും നവതി ആചരണ കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി സ്വാഗതവും നവതി ആചരണ കമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ നന്ദിയും പറഞ്ഞു. അമിത്ഷായുടെ പ്രസംഗം ബി.ജെ.പി നേതാവ് വി. മുരളീധരന്‍ എം.പി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (9 minutes ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (2 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (2 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (2 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (2 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (2 hours ago)

സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...  (2 hours ago)

കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...  (2 hours ago)

ഡോ. വന്ദനാ ദാസ് കൊലപാതകം; പ്രതി സന്ദീപിന് നല്‍കിയ ജീവപര്യന്തം ശിക്ഷാ വിധി ഡോക്ടര്‍ സമൂഹത്തിന് ആകെ നിരാശാജനകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  (3 hours ago)

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (4 hours ago)

കോൺഗ്രസിനകത്ത് സ്ഥാനാർത്ഥികളാവാൻ അർഹരായ നിരവധി നേതാക്കന്മാരുണ്ട്; പാലക്കാട് എൽഡിഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നു; സിപിഎം-ബിജെപി അജണ്ടയാണ് പാലക്കാട് നടപ്പിലാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്  (4 hours ago)

ബിജെപി ഭരണത്തിൽ ഒരു സ്വകാര്യ ഊർജ്ജകമ്പനിക്ക് അമിതമായ പ്രാധാന്യവും സൗകര്യങ്ങളും ലഭിച്ചു; ഇന്ന് രാജ്യത്തനുഭവപ്പെടുന്ന ഗുരുതരമായ ഊർജ്ജ പ്രതിസന്ധിക്ക് കാരണം കോൺഗ്രസും ബിജെപിയുമാണെന്ന് മുഖ്യമന്ത്രി പിണറായി  (4 hours ago)

ആരോഗ്യമന്ത്രി പറയുന്ന സിസ്റ്റത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും എത്രയോ പേരെ ദുരിതത്തിലാക്കി; ആരോഗ്യ മേഖലയെ പിണറായി സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ഭരണത്തിലൂടെ തകര്‍ത്തെറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സ  (4 hours ago)

കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഈ വോട്ട് കച്ചവടം നേമത്തെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയും; ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോൺഗ്രസും ബിജെപിയും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്  (4 hours ago)

Malayali Vartha Recommends