ബൈക്ക് യാത്രയ്ക്കിടെ ഉറങ്ങിപ്പോയി... യുവാക്കള്‍ കനാലിലേക്ക്

ബൈക്ക് യാത്രയ്ക്കിടെ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് യുവാക്കള്‍ കനോലി കനാലിലേക്ക് വീണു. രാത്രി 12.10ഓടെ കാരപ്പറമ്പിലാണ് അപകടമുണ്ടായത്. ഉള്ളിയേരിയിലെ എടത്തില്‍ നിസാറായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. തുടിയാടിമല്‍ മന്‍സൂറായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഏകദേശം പത്തടി താഴ്ചയുണ്ടായിരുന്ന ഭാഗത്താണ് വീണത്. ഈ ഭാഗത്ത് കൈവരിക്ക് ഉയരം കുറവാണ്.
ബീച്ച് അഗ്‌നി രക്ഷാസ്‌റ്റേഷനിലെ ലീഡിങ് ഫയര്‍മാന്‍മാരായ എന്‍. രമേശന്‍, ബിജു പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റെത്തിയാണ് ഇവരെ രക്ഷിച്ചത്. നിസ്സാര പരിക്കുകളോടെ യുവാക്കളെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha
























