കണ്ണൂരില്‍ കാലു കുത്തിയാല്‍ അമിത് ഷാ തിരികെ പോകില്ലെന്ന് കൊലവിളി മുഴക്കിയ സിപിഎം പ്രവര്‍ത്തകന്‍ പോലീസിന് തലവേദനയാകുന്നു

ഉദ്ഘാടനം നടക്കാത്ത കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇറങ്ങിയത് ഏറെ വിവാദമായിരുന്നു. ഇതിനിടെ അമിത് ഷായെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകനെതിരെ മട്ടന്നൂര്‍ പോലീസ് കേസെടുത്തു. ബിജെപി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി. അജേഷ് പി മട്ടന്നൂര്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ അമിത്ഷായെ വധിക്കാന്‍ ആഹ്വാനം ചെയ്തതെന്നാണ് ബിജെപി പരാതി. അമിത് ഷാ മട്ടന്നൂരില്‍ ഇറങ്ങിയാല്‍ തിരിച്ചുപോകില്ലെന്നാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിന് കമന്റായി ഇട്ടത്.
ഇന്നലെ അമിത് ഷാ വന്ന ദിവസം അജേഷിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ലയ വൈകുന്നേരം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് രാജേഷിനെ പിടികൂടാനെത്തി. എന്നാല്‍ സാധിച്ചില്ല.
കണ്ണൂരിലെത്തിയ അമിത് ഷാ ഇന്നലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. പിന്നീട് അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അതേ നാണയത്തില്‍ മറുപടി നല്‍കുകയും ചെയ്തു. അമിത് ഷായുടെ കണ്ണൂരിലെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിനെതിരെ എന്നതിനേക്കാള്‍ സുപ്രിംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
https://www.facebook.com/Malayalivartha
























