അമിത് ഷായുടെ ഭാര്യയുടെ മുമ്പില്‍ ആ അമ്മ പൊട്ടിക്കരഞ്ഞു; കണ്ണൂരിലെ മൊത്തം അമ്മമാരുടെ കണ്ണീര് തുടച്ച് സൊണാല്‍

അമിത്ഷാ തന്റെ ഭാര്യയെ ബോധപൂര്‍വം തന്നെയാണ് കണ്ണൂരില്‍ കൊണ്ടുവന്നത്. അന്ന് പാതിവഴിയില്‍ ഉപേക്ഷിച്ച കണ്ണൂര്‍ യാത്ര ഇത്തവണ പൂര്‍ത്തിയാക്കി. കൊലപാതകങ്ങള്‍ വീഴ്ത്തിയ ചോരപ്പാടില്‍ കരയുന്ന അമ്മമാര്‍ കണ്ണൂരില്‍ ധാരാണമുണ്ട്. അവരിലൊരാളെ കാണാനാണ് അമിത് ഷാ തന്റെ ഭാര്യയായ സൊണാലിനെ കൂടെ കൂട്ടിയത്.
എന്റെ മകനെ കൊന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം, എന്തിനാണ് ഇതു ചെയ്തതെന്ന് എനിക്കവരോടു ചോദിക്കണം' അമിത് ഷാ യുടെ ഭാര്യയ്ക്ക് മുന്‍പില്‍ കൈകൂപ്പി നാരായണി വിതുമ്പി. എന്നാല്‍ ഒരമ്മയെപ്പോലെ ഡോണല്‍ അവരെ ആശ്വസിപ്പിച്ചു. പിണറായിയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരായ ചാവശ്ശേരി ഉത്തമന്റെയും മകന്‍ രമിത്തിന്റെയും വീടു സന്ദര്‍ശിക്കാനെത്തിയതായിരുന്നു അമിത് ഷായും പത്‌നിയും. 2002ലാണു ബസ് ഡ്രൈവറായിരുന്ന ഉത്തമനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്.
2016ല്‍ മകന്‍ രമിത്തും കൊല്ലപ്പെട്ടു. ഗര്‍ഭിണിയായ സഹോദരിക്കു മരുന്നുവാങ്ങാന്‍ പോകുമ്പോള്‍ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ നാടാണിത്. മകന്‍ മരിച്ചതിനു ശേഷം ഈ വീടിനു തൊട്ടടുത്തുള്ള പരിപാടിക്കു വന്നിട്ടും മുഖ്യമന്ത്രി ഈ വീട്ടിലേക്കു തിരിഞ്ഞുനോക്കിയില്ല... നാരായണി പറഞ്ഞു. എനിക്ക് ഒരു തുള്ളി വെള്ളം തരാന്‍ പോലും ഇനിയാരുമില്ലെന്നു പറഞ്ഞു വിതുമ്പിയ നാരായണിയെ ഡോണല്‍ ആശ്വസിപ്പിക്കാന്‍ പാടുപെട്ടു.
ഉത്തമന്റെയും രമിത്തിന്റെയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അമിത് ഷാ നാരായണിയെ പൊന്നാടയണിയിച്ചു. 1992ല്‍ കൊല്ലപ്പെട്ട വെണ്ടുട്ടായിയിലെ സുരേഷ് ബാബുവിന്റെ ഭാര്യ പ്രേമ അമിത് ഷായ്ക്കു നിവേദനം നല്‍കാനെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ജന്‍മനാട്ടിലെ ചുവപ്പുകോട്ടയില്‍ വന്‍ വരവേല്‍പാണ് അമിത് ഷായ്ക്കു ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയത്. നേരത്തെ ബിജെപിയുടെ ജനരക്ഷായാത്രയുടെ ഭാഗമായി അമിത് ഷാ പിണറായിയിലെത്തുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം റദ്ദാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























