വെള്ളാപ്പള്ളി നടേശന്‍ തരാതരം പോലെ നേട്ടം കിട്ടുന്നിടത്തേക്ക് മലക്കം മറിയുമ്പോള്‍ ചങ്കൂറ്റത്തോടെ ആദ്യാവസാനം നിന്ന സുകുമാരന്‍ നായര്‍ താരമാകുന്നു

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്ത രണ്ട് സാമുദായിക നേതാക്കളാണ് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായരും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും. വെള്ളാപ്പള്ളി തരാതരം പോലെ നേട്ടം കിട്ടുന്നിടത്തേക്ക് മലക്കം മറിയുമ്പോള്‍ ചങ്കൂറ്റത്തോടെ ആദ്യാവസാനം നിന്ന നേതാവാണ് സുകുമാരന്‍ നായര്‍.
ആദ്യാവസാനം വരെ വിശ്വാസികള്‍ക്കൊപ്പമാണ് സുകുമാരന്‍നായര്‍ നിന്നത്. ഇടയ്ക്ക് സര്‍ക്കാരിന് ശക്തമായ താക്കീതും നല്‍കിയിരുന്നു. എന്നാല്‍ സുകുമാരന്‍ നായരെ അവഗണിച്ച് വെള്ളാപ്പള്ളിയെ കൂട്ടി ശക്തമായ നിലപാടാണ് പോലീസ് സ്വീകരിച്ചത്. ഇതിനിടെ മൂവായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനെതിരെ അതിശക്തമായാണ് സുകുമാരന്‍നായര്‍ രംഗത്ത് വന്നത്.
സമരം നടത്തുന്ന വിശ്വാസികളെ പോലീസിനെക്കൊണ്ട് വിരട്ടി പിന്‍തിരിപ്പിക്കാമെന്ന് കരുതേണ്ടെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എല്ലാത്തരം സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതിവിധി വിശ്വാസത്തിനു വിരുദ്ധമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനുള്ള റിവ്യു ഹര്‍ജി നല്‍കേണ്ടത് ദേവസ്വം ബോര്‍ഡായിരുന്നു. നിരീശ്വരവാദവും കപടമതേതരത്വവും പുലര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനെക്കൊണ്ട് ഇക്കാര്യം മനഃപൂര്‍വം ചെയ്യിച്ചില്ല.
നിരീശ്വരവാദികളേയും യുവതികളേയും ശബരിമലയില്‍ കയറ്റി വിശ്വാസങ്ങളെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് സര്‍ക്കാര്‍ നടത്തുന്നത്. വിശ്വാസം സംരക്ഷിക്കുന്നതിന് സമാധാനപരമായി നാമജപഘോഷയാത്രനടത്തിയവരെ കള്ളക്കേസുകള്‍ ചമച്ച് അറസ്റ്റ് ചെയ്തു മനോവീര്യം കെടുത്താമെന്ന് സര്‍ക്കാര്‍ ധരിക്കേണ്ട. അത്തരം നടപടികളെ സമാധാനപരമായുള്ള സമരത്തിലൂടെയും നിയമപരമായും നേരിടും.അടിയന്തരാവസ്ഥയ്ക്കു തുല്യമായ തരത്തില്‍ വിശ്വാസികള്‍ക്കെതിരേ പോലീസ് നടപടികളുമായി സര്‍ക്കാര്‍ നീങ്ങുകയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പതാകാദിനമായ 31ന് സംസ്ഥാനമൊട്ടാകെയുള്ള 5,700 കരയോഗങ്ങളിലും പതാക ഉയര്‍ത്തലും ബന്ധപ്പെട്ട ക്ഷേത്രങ്ങളില്‍ വഴിപാടും അയ്യപ്പന്റെ ചിത്രത്തിനു മുമ്പില്‍ നിലവിളക്ക് കൊളുത്തി വിശ്വാസസംരക്ഷണനാമജപവും നടത്തും. നവംബര്‍ 13ന് സുപ്രീംകോടതി റിവ്യു ഹര്‍ജി പരിഗണിക്കുന്‌പോള്‍ അനുകൂലവിധിയുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വിധി തിരിച്ചാണെങ്കിലും സമരമാര്‍ഗത്തില്‍ നിന്നും എന്‍എസ്എസ് പിന്നോട്ടില്ലെന്നും ഈ വിഷയത്തില്‍ അയ്യപ്പന്‍ പ്രത്യക്ഷപ്പെട്ട് എല്ലാം ശരിയാക്കുമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha
























