മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് ഭീഷണിക്കത്ത്

മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്ബൂതിരിക്ക് ഭീഷണിക്കത്ത്. സന്നിധാനത്ത് പരികര്‍മ്മിമാര്‍ നടത്തിയ സമരത്തെയും തന്ത്രിയുടെ നിലപാടിനെയും പിന്തുണച്ചതിനാണ് ഭീഷണി. മേല്‍ശാന്തിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. തന്ത്രിമാരെയും പരികര്‍മ്മികളുടെ നാമജപത്തെയും പിന്തുണച്ചതുമാകാം തനിക്കെതിരെ ഭീഷണി വരാന്‍ കാരണമെന്ന് അനീഷ് നമ്ബൂതിരി പറഞ്ഞു. 26-ാം തിയതിയാണ് പോസ്റ്റ് വഴി കത്ത് ലഭിച്ചത്. ഇതുകൂടാതെ ഫോണ്‍ വഴിയും നിരവധി ഭീഷണികളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
നട തുറന്നിരുന്ന 5 ദിവസവും യാതൊരു പ്രശ്‌നങ്ങളുമില്ലായിരുന്നെന്നും എന്നാല്‍ നട അടച്ചതിനു ശേഷം മുതലാണ് ഇത്തരം ഭീഷണികള്‍ വന്നു തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. കത്തില്‍ എഴുതിയ ആളുടെ അഡ്രസ് ഇല്ല.
https://www.facebook.com/Malayalivartha
























