നാമജപ ഘോഷയാത്രകളില്‍ പങ്കെടുത്ത പ്രതിഷേധക്കാർക്കെതിരെയുള്ള കേസെടുക്കൽ വിവദമായ പശ്ചാത്തലത്തിൽ നിലപാട് മയപ്പെടുത്തി പോലീസ്

ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരേ ഇനി കേസ് വേണ്ടെന്ന് സംസ്ഥാന പോലീസ്.കൂടുതല്‍ സ്ത്രീകളെ അറസ്റ്റ് ചെയ്യേണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം.
ശബരിമല യുവതി പ്രവേശനത്തിനെതിരായ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുത്തതില്‍ അറസ്റ്റിലായ സ്ത്രീകളുടെ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ക്കില്ല. കടുത്ത അക്രമം നടത്തിയ സ്ത്രീകളെ മാത്രമേ റിമാന്‍ഡ് ചെയ്യാവൂ എന്നാണ് നിര്‍ദ്ദേശം. പൊലീസ് സ്റ്റേഷനുകളിലേക്ക് നടത്തിയ നാമജപഘോഷയാത്രയ്‌ക്കെതിരേ കേസെടുക്കേണ്ടെന്നും ഡി.ജി.പി നിര്‍ദ്ദേശിച്ചു. ആറ്റിങ്ങലിലും കരുനാഗപ്പള്ളിയിലും നാമജപ ഘോഷയാത്രകളില്‍ പങ്കെടുത്തതിന് സ്ത്രീകളടക്കം ആയിരത്തോളം പേര്‍ക്കെതിരെ വീതം കേസെടുത്തത് വിവാദമായ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. സ്ത്രീകള്‍ക്കെതിരേ കേസെടുത്തതിനെ എന്‍.എസ്.എസും ബി.ജെ.പിയും ശക്തമായ എതിര്‍ത്ത സാഹചര്യത്തിലാണ് പൊലീസ് നിലപാട് മയപ്പെടുത്തിയത്.
അതേസമയം, ശബരിമല പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ അറസ്റ്റ് ഇന്നലെയും തുടര്‍ന്നു. ഇന്നലെ വരെ മൂവായിരത്തോളം പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു.മാദ്ധ്യമപ്രവര്‍ത്തകരെയും പൊലീസിനെയും ആക്രമിച്ചവരുള്‍പ്പെടെ കടുത്ത അക്രമം കാട്ടിയ ഏതാനും പേരെ പിടികിട്ടാനുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ച് 458 കേസുകളിലായി 4000പേരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. നൂറോളം പേരെ റിമാന്‍ഡ് ചെയ്തു. പൊലീസിന്റെ ജോലി തടസപ്പെടുത്തിയവരും സ്ത്രീകളെ അസഭ്യം പറഞ്ഞവരുമായ 50 പേരും റിമാന്‍ഡിലുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിന് 14 കേസുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വാഹനം, കെ.എസ്.ആര്‍.ടി.സി ബസുകള്‍, മാദ്ധ്യമങ്ങളുടെ വാഹനങ്ങള്‍ എന്നിവ തകര്‍ത്തതിനു 3മുതല്‍ 13 ലക്ഷം വരെ നഷ്ടമുണ്ടായി. ഇത്രയും തുക കോടതിയില്‍ കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂകയുള്ളൂ. എന്നാല്‍ പോലീസിന്റെ ഈ ചുവട്മാറ്റത്തിനുള്ള കാരണമാണ് അത്ഭുതപ്പെടുത്തത്.
https://www.facebook.com/Malayalivartha
























