ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കണ്ണൂരില്‍ പരീക്ഷണ പറത്തല്‍ നടത്തിയപ്പോള്‍ നെഞ്ച് വിരിച്ചു പ്രതിഷേധിച്ച സഖാകളെയാരെയും കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ നാലയലത്ത് കണ്ടില്ല!! എന്തേ സിപിഎമ്മിന് ഈ അമിത് ഷാ ഭക്തി?

കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യയാത്രക്കാരനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തിയതിൽ സര്‍ക്കാരിനെ പരിഹസിച്ച് കെ എസ് ശബരിനാഥന്‍ എംഎല്‍എ. ഇടതുപക്ഷത്തിന് ഏറ്റവും സ്വാധീനമുള്ള കണ്ണൂരിലെ പുതിയ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ ആദ്യ യാത്രക്കാരന്‍ എംപിയായ ബിജെപി അധ്യക്ഷന്‍ ശ്രീ അമിത് ഷായാണ്.
2016ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കണ്ണൂരില്‍ ഒരു വിമാനത്തിന്റെ പരീക്ഷണ പറത്തല്‍ നടത്തിയപ്പോള്‍ നെഞ്ച് വിരിച്ചു പ്രതിഷേധിച്ച സഖാകളെയാരെയും ഇന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ നാലയലത്തു കണ്ടില്ല. എന്തേ സിപിഎമ്മിന് ഈ അമിത് ഷാ ഭക്തി? എന്നായിരുന്നു കെ എസ് ശബരിനാഥന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ്.
അതേ സമയം കണ്ണൂര്‍ വിമാനത്താവളത്തില്‍ അമിത് ഷാ വന്നിറങ്ങിയെന്നത് അത്ഭുതകരമായ വാര്‍ത്തയെന്നാണ് മന്ത്രി എം.എം മണി പ്രതികരിച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും വഹിക്കാത്ത ഒരാളായിട്ടു പോലും ഉദ്ഘാടനത്തിന് മുമ്പ് അമിത് ഷായ്ക്ക് അനുമതി കൊടുത്തെങ്കില്‍ അത്ഭുതകരമാണ്. ഇത് ബി.ജെ.പി. ഭരണത്തിന്റെ കീഴില്‍ നടക്കുന്ന വഴിവിട്ട കാര്യങ്ങളുടെ ചെറിയ ഉദാഹരണം മാത്രമെന്ന് എം എം മണി ഫെയ്സ്ബുക്കിലെഴുതി.
https://www.facebook.com/Malayalivartha
























