അമിത് ഷായുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ല ! ; കേരളത്തിലെത്തിയ അമിത് ഷായുടെ വിവാദപരമാര്‍ശങ്ങള്‍ക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

ജനാധിപത്യ മാര്‍ഗത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട എല്‍.ഡി.എഫ് സര്‍ക്കാരിനെ താഴെയിറക്കുമെന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ ഭീഷണിയ്ക്ക് മറുപടി നല്‍കി. സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത് ഷായുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ അമിത് ഷാ കണ്ണൂരില്‍ നടത്തിയ വിവാദപരമര്‍ശങ്ങള്‍ക്കാണ് കോടിയേരി ബാലകൃഷ്ണന്റെ മറുപടി. എല്‍ ഡി എഫ് സര്‍ക്കാരിനെ താഴെയിറക്കുമെന്ന ഷായുടെ ഭീക്ഷണി കേരളത്തില്‍ വിലപ്പോകില്ലെന്നാണ് കോടിയേരിയുടെ മറുപടി.
കേരളത്തിലെ സര്‍ക്കാരിനെ തള്ളിയിടാമെന്ന് ബി.ജെ.പി നേതാക്കള്‍ മന:പ്പായസമുണ്ണേണ്ടെന്നും കോടിയേരി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അമിത് ഷാ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. അമിത് ഷായുടെയോ കേന്ദ്രത്തിന്റെയോ പിന്തുണയോടെയോ അധികാരത്തില്‍ വന്നതല്ല കേരളത്തിലെ ഇടത് സര്‍ക്കാര്‍. എന്നാല്‍ ഇടത് ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നത് തടയാന്‍ എല്ലാതരത്തിലും അമിത് ഷാ ശ്രമിച്ചിരുന്നു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വികാരത്തിന് അടിപ്പെട്ടാണ് സംസാരിക്കുന്നത്. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് എന്‍.എസ്.എസ് ചെയ്യേണ്ടത്. എന്‍.എസ്.എസിന്റെ പഴയകാല പാരമ്ബര്യങ്ങള്‍ക്ക് നിരക്കാത്തതാണ് ഇപ്പോഴത്തെ അവരുടെ നിലപാട്. വിശ്വാസത്തിന്റെ ഭാഗമായുള്ള വികാരത്തിനല്ല എന്‍.എസ്.എസ് അടിപ്പെടേണ്ടത്. ആര്‍.എസ്.എസുമായി എന്‍.എസ്.എസ് ബന്ധം സ്ഥാപിക്കുന്നത് ധൃതരാഷ്ട്രാലിംഗനം പോലെയാണ്. ബി.ജെ.പിക്കൊപ്പം സമരത്തിനില്ലെന്ന് പറഞ്ഞ എസ്.എന്‍.ഡി.പിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു.
അതേസമയം ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ നാമജപത്തിന്റെ പേരില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കോടിയേരി വ്യകതമാക്കി .
https://www.facebook.com/Malayalivartha
























