ഇന്ത്യൻ ടെലിവിഷൻ ചാനലുകൾക്ക് പാകിസ്ഥാനിൽ നിരോധനം; വിധിയെ ന്യായീകരിച്ച് ചീഫ് ജസ്റ്റീസ് സാഖിബ് നിസാര്‍

ഇന്ത്യൻ ടെലിവിഷൻ ചാനലുകൾക്ക് പാകിസ്ഥാൻ നിരോധനമേർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. സുപ്രീം കോടതിയാണ് വീണ്ടും ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയത്. വിധിയെ ചീഫ് ജസ്റ്റീസ് സാഖിബ് നിസാര്‍ ന്യായീകരിച്ചു.
പാക് പ്രാദേശിക ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന ഇന്ത്യൻ പരിപാടികൾക്ക് കോടതി പൂർണ വിലക്ക് ഏർപ്പെടുത്തി. പാക് ചാനലുകളിൽ വിദേശ പരിപാടികൾ സംപ്രേഷണം ചെയ്യുന്നത് സംബന്ധിച്ച് നിർമ്മാതാക്കളുടെ സംഘടന നൽകിയ ഹർജി പരിശോധിക്കവെയാണ് കോടതി നിരീക്ഷണം.
നമ്മള് ഡാം നിര്‍മിക്കുന്നതിനെ ഇന്ത്യ എതിര്‍ക്കുന്നു, നമുക്ക് അവരുടെ ചാനലുകള്‍ ഉപേക്ഷിച്ചുകൂടെ എന്നു വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റീസ് ചോദിച്ചു.
പാക്കിസ്ഥാന് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് ഇന്ത്യന്‍ ടിവി പരിപാടികള്‍ക്കു വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ വിലക്ക് ലാഹോര്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി.
2016-ല്‍ ഉറിയിലെ ഇന്ത്യന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ആക്രമണത്തിനു ശേഷമാണ് ഇന്ത്യന്‍ ചാനലുകള്‍ക്ക് പാകിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ 2017 ല്‍ ലാഹോര്‍ ഹൈക്കോടതി ഈ വിലക്ക് എടുത്തുകളഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























