Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കടകം പള്ളിയെ താഴെ ഇറക്കാൻ കരയോഗം; എൻ എസ് എസിന്റെ ചരിത്രത്തിൽ ആദ്യമായി ജി. സുകുമാരൻ നായരുടെ നിർദ്ദേശാനുസരണം കേരളത്തിലെ 6200 കരയോഗങ്ങൾ കടകംപള്ളി രാജിവയ്ക്കണമെന്ന് പ്രമേയം പാസാക്കി...

29 OCTOBER 2018 12:44 PM IST
മലയാളി വാര്‍ത്ത

ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേദ്രൻ രാജിവയ്ക്കണമെന്ന് ആദ്യമായി എൻ എസ് എസ് ആവശ്യപ്പെട്ടു. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിർദ്ദേശാനുസരണം കേരളത്തിലെ 6200 കരയോഗങ്ങൾ കടകംപള്ളി രാജിവയ്ക്കണമെന്ന് പ്രമേയം പാസാക്കി. തിരുവനന്തപുരം ജില്ലയിലെ പല കരയോഗങ്ങളും ഞായറാഴ്ച വൈകിട്ട് യോഗത്തിൽ പ്രമേയം പാസാക്കി. എൻ എസ് എസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിക്കെതിരെ എല്ലാ കരയോഗങ്ങളും ഒരുമിച്ച് പ്രമേയം പാസാക്കുന്നത്.

അതായത് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും വിഷയം പതിയെ മാറുകയാണ് എന്നർത്ഥം. ഞായറാഴ്ച പല കരയോഗങ്ങളിലും എൻ എസ് എസിന്റെ താലൂക്ക് യൂണിയൻ പ്രതിനിധികൾ പങ്കെടുത്തിരുന്നു. അവരെല്ലാം തന്നെ അതിരൂക്ഷമായ ഭാഷയിലാണ് സർക്കാരിനെയും ദേവസ്വം മന്ത്രിയെയും വിമർശിച്ചത് . മന്ത്രിയുടെ മണസലമായ കഴക്കൂട്ടത്ത് നടന്ന നാമജപ ലോഷയാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. കഴക്കൂട്ടത്ത് നടന്ന ഘോഷയിത്രയുടെ റിപ്പോർട്ടിംഗ് വിവിധ കരയോഗങ്ങളിൽ നടന്നു.

ജി. സുകുമാരൻ നായരുടെ ആഹ്വാനങ്ങൾക്ക് സാധാരണ ഗതിയിൽ രണ്ടഭിപ്രായം ഉണ്ടാവുക സ്വാഭാവികമാണ് .എൻ എസ് എസിനുള്ളിലെ ചില കേന്ദ്രങ്ങൾ തന്നെയാണ് സാധാരണ സുകുമാരൻ നായർക്കെതിരെ രംഗത്തു വരാറുള്ളത്. എന്നാൽ ശബരിമല വിഷയത്തിൽ സുകുമാരൻനായർക്ക് കരയോഗ അംഗങ്ങൾക്കിടയിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. യുഡി എഫ് സർക്കാരിന്റെ കാലത്ത് ബാർക്കോഴ ആരോപണത്തിൽ സുകുമാരൻ നായർ കെ.എം മാണിയെ അനുകൂലിച്ച് രംഗത്തു വന്നപ്പോൾ അദ്ദേഹത്തിനെതീരെ വിവിധ കോണുകളിൽ നിന്ന് അക്ഷേപങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതോടെ അദ്ദേഹം നിശബ്ദനായി. പിന്നീട് അഭിപ്രായങ്ങൾ പറയാതെയായി. പിണറായി വിജയൻ സർക്കാരിനെ ആദ്യം മുതൽ പിന്തുണക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. സർക്കാരിന്റെ രണ്ടു വർഷ കാലാവധിക്കുള്ളിൽ കാര്യമായിട്ടൊന്നും വിമർശിച്ചതേയില്ല. ബിജെപിക്കെതിരെ എൻ എസ് എസ് എടുക്കുന്ന നിലപാടുകൾ കണ്ട് സി പി എം തുള്ളിചാടിയിരുന്നു. എന്നാൽ അതിനിടയിലാണ് ശബരിമല വിഷയം വന്നത്. അതോടെ എല്ലാം തെറ്റി.

സുകുമാരൻ നായരും കോടിയേരിയും പിണറായിയും തമ്മിൽ അടുത്ത ബന്ധമുണ്ട്. ഞായറാഴ്ച ബിജെപിയെ വിമർശിച്ച് രംഗത്തെത്തിയ കോടിയേരി പക്ഷേ എൻ എസ് എസിനെ പ്രീണിപ്പിക്കുന്ന നയമാണ് സ്വീകരിച്ചത്. എൻ എസ്എസ് ആർഎസ്എസ് ആകരുതെന്നു മാത്രം കോടിയേരി പറഞ്ഞു. അങ്ങനെ സംഭവിക്കില്ലെന്ന് സുകുമാരൻ നായർ മറുപടിയും പറഞ്ഞു. ഇത്തരം സംഭവങ്ങൾ ചരിത്രത്തിൽ ആദ്യമാണ്. യു ഡി എഫ് സർക്കാരിന്റെ ഭരണ കാലത്ത് ആരും എൻ എസി എസിനെ വിമർശിക്കാറുണ്ടായിരുന്നില്ല. സുകുമാരൻ നായരാണ് ചെന്നിത്തലക്കും മറ്റും എതിരെ രംഗത്തെത്തിയത്. ആരെയും പിണക്കാൻ ആഗ്രഹിക്കാത്ത സമുദായ സംഘടനയാണ് എൻ എസ് എസ്. അതുകൊണ്ട് തന്നെ സുകുമാരൻ നായർ സർക്കാരിനെതിരെ രംഗത്തെത്തിയെങ്കിൽ അത് തീരാത്ത മുറിവ് കൊണ്ടാണെന്ന് മനസിലാക്കണം. ശബരിമല ഹൈന്ദവരുടെ ദൗർബല്യമാണ് . അതിൽ ഒരു പോറലും ഏൽക്കാൻ അവർ സമ്മതിക്കില്ല.

നായർക്ക് നല്ല ശതമാനം വോട്ടുള്ള മണ്ഡലമാണ് കഴക്കൂട്ടം. ഇവിടെ ബി ജെ പിക്ക് ശക്തമായ വേരുകൾ ഉണ്ട്. അതുകൊണ്ടാണ് ഇവിടെ ബി ജെ പിയുടെ അഖിലേന്ത്യാ നേതാവ് വി.മുരളിധരൻ സ്ഥാനാർത്ഥിയായത്. മുരളി ഗണ്യമായി വോട്ടുപിടിക്കുകയും ചെയ്തു. മുരളി ജയിക്കുമെന്ന് വരെ ഒരു ഘട്ടത്തിൽ കേട്ടതാണ്. എന്നാൽ നേമത്ത് വി.ശിവൻ കുട്ടിക്ക് എതിരെ വർക്ക് ചെയ്ത ഗ്രൂപ്പിസം കഴക്കൂട്ടത്ത് സി പി എമ്മിന് ഗുണകരമായി തീർന്നു. അടുത്ത തെരഞ്ഞടുപ്പിൽ ഇത് വർക്ക് ഔട്ട് ആകണമെന്നില്ല. കാരണം സംസ്ഥാനത്തെ ഏറ്റവും മോശപ്പെട്ട എം എൽ എ. ആയി രാജഗോപാൽ മാറി കഴിഞ്ഞു. രാജഗോപാൽ നേമത്ത് ഇല്ലാത്തതു കൊണ്ട് കഴക്കൂട്ടത്ത് ബി ജെ പിയുടെ സഹകരണം കടകംപള്ളി പ്രതീക്ഷിക്കേണ്ട. അതായത് അടുത്ത തെരഞ്ഞെടുപ്പിൽ കടകംപള്ളിയുടെ കാര്യം അത്ര സുഗമമല്ല.

എൻ എസ് എസിന്റെ 6000 ത്തിലധികം കരയോഗങ്ങൾ ഒരു മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യപ്പെട്ട് പ്രമേയം പാസാക്കുന്നത് ആദ്യമാണ്. അതിൽ പിണറായിക്കെതിരെ പരാമർശമില്ലെന്നും മനസിലാക്കണം. രാജാവിനെക്കാൻ രാജഭക്‌തിയാണ് കടകംപള്ളിക്കെന്നാണ് അക്ഷേപം. കടകം പള്ളിക്ക് സുകുമാരൻ നായരുമായി നല്ല ബന്ധവും ഉണ്ടായിരുന്നു. സി പി എമ്മിൽ എം വിജയകുമാറാണ് എൻ എസ് എസുമായി അടുപ്പമുള്ള തിരുവനന്തപുരത്തെ പ്രമുഖ നേതാവ് . ഒരു സമയത്ത് സ്ഥിരമായി കടകം പള്ളി എൻ എസ് എസ് ആസ്ഥാനം സന്ദർശിക്കുമായിരുന്നു. ഒക്ടോബർ 31 ന് നടക്കുന്ന എൻ എസ് എസ് പതാകദിനത്തിൽ സർക്കാരിനെതിരെ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഒരു മണിക്കൂർ നാമജപവും നടത്തണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (6 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (22 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (32 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (52 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends