Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

നൈഷ്ഠിക ബ്രഹ്മചാരികളായ മനുഷ്യർക്ക് സ്ത്രീകളെ കാണാൻ പാടില്ലെന്ന ആചാരം എവിടെയുമില്ല- പ്രൊഫസ്സര്‍ എം.ലീലാവതി

29 OCTOBER 2018 03:58 PM IST
മലയാളി വാര്‍ത്ത

ആചാരങ്ങൾ ലംഘിച്ചുകൂടാ എന്ന വാദം ഏറ്റവും ദുർബലം

+++++++++++++++++++++++++

ശബരിമലയിൽ വാഴുന്ന ദേവന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിനു വിഘാതമുണ്ടാക്കാൻ ഏതു പ്രായത്തിലുള്ള സ്ത്രീയും ശക്തയാവില്ല എന്ന ഉറപ്പ് ആ ദേവനുണ്ടാവുമെന്നാണ‌് ഞാൻ വിശ്വസിക്കുന്നത‌്. നൈഷ്ഠിക ബ്രഹ്മചാരികളായ മനുഷ്യർക്ക് സ്ത്രീകളെ കാണാൻ പാടില്ലെന്ന ആചാരം എവിടെയുമില്ല. സ്ത്രീ സമ്പർക്കമല്ലാതെ സ്ത്രീ ദർശനം ഉപേക്ഷിക്കുന്നവരല്ല ബ്രഹ്മചാരികൾ. ശ്രീരാമകൃഷ‌്ണ പരമഹംസൻ, സ്വാമി വിവേകാനന്ദൻ, ശ്രീനാരായണ ഗുരു, രമണ മഹർഷി മുതലായവർ നമ്മുടെ കാലഘട്ടത്തിൽ ഉണ്ടായ ദേവതുല്യരായ മനുഷ്യരാണ‌്.

അവരെല്ലാം നിത്യബ്രഹ്മചാരികളും ആയിരുന്നു. എങ്കിലും ശാരദാമണി ദേവിയെ കാണില്ലെന്നു പരമഹംസർ നിശ‌്ചയിച്ചില്ല. സ്വാമി വിവേകാനന്ദനാണ‌് ഇന്ത്യയിൽ മാത്രമല്ല വിദേശങ്ങളിലും ആരാധികമാരുണ്ടായിരുന്നു – ഒരു പാശ‌്ചാത്യയായ ആരാധിക അദ്ദേഹത്തിനു മുന്നിൽനിന്നു കേണു പ്രാർഥിച്ചു, തന്നെ കൈകൊണ്ട‌് തനിക്കൊരു പുത്രനെ നൽകണമെന്ന‌്. ഉടനെ സ്വാമി വിവേകാനന്ദൻ ചെയ‌്തതെന്താണെന്നോ! അവരുടെ കാൽക്കൽ പെട്ടെന്ന‌് സാഷ‌്ടാംഗം പ്രണമിച്ചു – എന്നിട്ടു പറഞ്ഞു, ‘‘അമ്മേ! എന്നെ ഭവതി പുത്രനായി കൈക്കൊള്ളുക’’ എന്ന‌്.

അവരിലെ കാമിനിയെ പെട്ടെന്നു ഭസ‌്മീഭവിപ്പിച്ച‌് അവരിലെ അമ്മയെ ഉണർത്തുവാൻ സ്വാമിജിയുടെ തപശ‌്ചര്യ ശക്തമായി. ശബരിമലയിൽ വാഴുന്ന ശാസ‌്താവിന‌് പരമഹംസ ഗുരുവിനെപോലെയും വിവേകാനന്ദനെപ്പോലെയും ശ്രീനാരായണ ഗുരുവിനെപ്പോലെയും സ്വന്തം ബ്രഹ്മചര്യ ശക്തി കാക്കാൻ കഴിയുകയില്ലെന്നാണോ അയ്യപ്പഭക്തന്മാർ കരുതുന്നത‌്? മനുഷ്യരോളം ചിത്തവൃത്തി നിരോധശക്തിയില്ലാത്ത ദൈവത്തെയാണോ അവർ ആരാധിക്കുന്നത‌്? സ‌്ത്രീകൾക്കെതിരെ പടനയിക്കുന്നു പുരുഷ കേസരികൾക്കു മുന്നിൽ ഞാൻ ഈ ചോദ്യം സമർപ്പിക്കുന്നു.

നിലവിലുള്ള ആചാരം സ്ത്രീകൾ ലംഘിക്കണമെന്ന ആഗ്രഹമൊന്നും എനിക്കില്ല. ഞാൻ ശരിമബല ദർശനത്തിനു പോയത് 57ാമത് വയസിലാണ്. അമ്പതിനു മുമ്പേപോകാൻ കഴിഞ്ഞില്ലെന്നതിൽ എനിക്കൊരു ദുഃഖവുമില്ല. അതുപോലെ തന്നെ ആചാരമനുസരിച്ച് അമ്പതു കഴിഞ്ഞതിനു ശേഷം മാത്രം മലകയറാനുദ്ദേശിക്കുന്ന സ്ത്രീകൾക്ക് മറിച്ചൊരു നിർദ്ദേശം നൽകാനോ അവരെ ഉപദേശിക്കാനോ ഞാൻ തുനിയുകയില്ല. അത് ദേവന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിന് അമ്പതിലെത്താത്ത സ്ത്രീകൾ വിഘാതം സൃഷ്ടിക്കുമെന്ന വിശ്വാസ മുള്ളതുകൊണ്ടൊന്നുമല്ല കലാപങ്ങളുണ്ടാക്കാൻ നൂറായിരം ഹേതുക്കൾ ഉള്ളതിന്റെ കൂട്ടത്തിൽ ഇതുമൊരു കാരണമാകേണ്ടെന്നുള്ള ശാന്തിതൃഷ്ണകൊണ്ടുമാത്രമാണ്.

ചിരകാലമായി നിലനിന്നുപോരുന്ന ആചാരങ്ങൾ ലംഘിച്ചുകൂടാ എന്ന വാദം ഏറ്റവും ദുർബലമാണ‌് – പണ്ട‌് നരബലിയോടുകൂടിയ യജ്ഞങ്ങളുണ്ടായിരുന്നു. ഇപ്പോൾ നരബലിയോ മൃഗബലിയോ യജ്ഞാചരണത്തിൽ ഉൾപ്പെടുന്നില്ല – പശുമേധത്തിനു പകരം പിഷ്ടപശുമേധം (ധാന്യമാവു കുഴച്ചുണ്ടാക്കുന്ന പശുരൂപം ആഹുതി ചെയ്യൽ) ആചാരമായിത്തീർന്നു – മനുഷ്യരുടെ തലവെട്ടി ചോരയൊഴുക്കി ആത്മദൈവത്തെ തൃപ‌്തിപ്പെടുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട‌് തലവെട്ടുന്നതിനു പകരം നാളികേരമുടച്ചാൽ മതിയെന്ന പ്രതീകാത്മകമായ ആചാരം ഉണ്ടായി – അടുത്തകാലംവരെ കേരളത്തിലെ പല ദേവീക്ഷേത്രങ്ങളിലും ആടുകളെയും കോഴികളെയും അറുത്തുചോരകൊടുത്ത‌് ദേവിയെ പ്രീതിപ്പെടുത്തുന്ന ആചാരമുണ്ടായിരുന്നു.

ബലികൾ നിരോധിക്കപ്പെട്ടതോടെ ചോരയ‌്ക്കു പകരം നൂറും മഞ്ഞളും കലക്കിയുണ്ടാക്കുന്ന കുരുതികൊണ്ട‌് ദേവീപ്രീതി നേടാമെന്നു മനുഷ്യർ നിശ‌്ചയിച്ചു. അവർണർ ക്ഷേത്രത്തിൽ കടന്നാൽ ക്ഷേത്രം അശുദ്ധമാവുമെന്നു തന്ത്രിമാരും പൂജാരിമാരും മാത്രമല്ല സവർണഭക്തരും വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോൾ എല്ലാ ക്ഷേത്രങ്ങളിലും അവർണർ പ്രവേശിക്കുന്നു. ഒരു ദേവനും വിപ്രതിപത്തിയില്ല – ദേവചൈതന്യം വർധിക്കുകയാണെന്നു ആയിരം മടങ്ങു വർധിച്ചുവരുന്ന ആരാധകസമൂഹം തെളിയിച്ചുകൊണ്ടിരിക്കുന്നു.

ശ്രീകോവിലിൽ കയറി ബിംബം തൊടാമെന്ന ആചാരവും പിമ്പെ വരുമോ എന്നു തന്ത്രിമാരും ശാന്തിക്കാരും പേടിക്കുന്നു. പുരുഷന്മാർ ആരും ശ്രീകോവിലിൽ കയറി ബിംബം തൊടാത്തിടത്തോളം കാലം ലിംഗനീതിയുടെ പേരിൽ സ്ത്രീകൾ അത്തരം ആവശ്യങ്ങൾ ഉന്നയിക്കുകയില്ല. സുപ്രീംകോടതി വിധി തുല്യലിംഗനീതിക്കനുസൃതമായിട്ടാണ് ക്ഷേത്രാചാരത്തിനു വിരുദ്ധമായിട്ടല്ല കേരള ക്ഷേത്രങ്ങളിലെ ശ്രീകോവിലിൽ പൂജാരിക്കു മാത്രമല്ല എല്ലാവർക്കും കയറണമെന്ന ആവശ്യം ഉന്നയിക്കുന്ന ഒരു ഹർജി കോടതിയിലെത്തിയെന്നിരിക്കട്ടെ.

നിലവിലുള്ള ആചാരങ്ങളിൽ ഇടപെടില്ല എന്ന നിലപാട് നീതിന്യായ സ്ഥാപനത്തിനു കൈക്കൊള്ളാൻ കഴിയും. അതുപോലെയല്ല പുരുഷന് പ്രവേശനാനുവാദം ഉള്ളിടത്തു സ്ത്രീകൾക്ക് അനുവാദമില്ല എന്ന പ്രശ്‌നം അത് ഭരണഘടനയിലെ തുല്യനീതി നിർദ്ദേശത്തിന് എതിരാണ്. അുതകൊണ്ട് ഭരണഘടന അനുസരിച്ചുള്ള അവകാശം അംഗീകരിച്ചുകൊണ്ട് വിധിവരാനേ ന്യായമുള്ളൂ. ഭരണഘടനയിലെ നിർദ്ദേശങ്ങൾ മാറ്റിമറിയ്ക്കാൻ അധികാരമുള്ളത് ജനപ്രതിനിധി സഭയ്ക്കു മാത്രമാണ്. ശബരിമലയിൽ സ്ത്രീ പ്രവേശനം നിരോധിക്കണമെന്ന് നിശ്ചയിച്ച് നിലവിലുള്ള ഭരണഘടന നിയമം മാറ്റി മറ്റൊരു നിയമം കൊണ്ടുവരാൻ പാർലമെന്റിന് അധികാരമുണ്ട്.

കേന്ദ്രഭരണകക്ഷിക്ക് ഈ നിരോധനം വേണമെന്നാണഭിപ്രായമെങ്കിൽ അവർക്ക് പാർലമെന്റിൽ ഒരു ഓർഡിനൻസ് അവതരിപ്പിക്കാവുന്നതാണ്. അഞ്ഞൂറിലേറെ അംഗങ്ങളുള്ള പാർലമെന്റിൽ ബഹുഭൂരിപക്ഷവിധിയനുസരിച്ച് അത് പാസാക്കിയെടുക്കാൻ കഴിയുമെങ്കിൽ ആ പുതിയ നിയമമനുസരിച്ച് കോടതി വിധികൾ വരും. ഈ എളുപ്പവഴിയുള്ളപ്പോൾ എന്തിനാണ് ജനങ്ങൾ തമ്മിൽതച്ചു തലപൊളിക്കുന്നത്?

പുരുഷനും തുല്യമായ അവകാശം സ്ത്രീക്കില്ലെന്ന് നിയമമുണ്ടാക്കി അതുപാസാക്കിയെടുക്കാൻ ഭാരതത്തിലെ പാർലമെന്റിനു കഴിയുമെങ്കിൽ അന്ധകാരത്തിന്റെ പഴയ യുഗത്തിലേക്ക് തിരിച്ചു നടക്കുന്ന അവരുടെ അജ്ഞാനത്തിന്റെ ഇരകളായി ഒടുങ്ങുക എന്നത് ഭാരത സ്ത്രീയുടെ വിധിയായിത്തീരും. ഇന്ത്യയിലെ പുരുഷ ശക്തിയൊട്ടാകെ ഇപ്രകാരം സ്ത്രീവിരുദ്ധതയിലേക്കു നിപതിക്കുമെങ്കിൽ ശബരിമലയിലെ അയ്യപ്പൻ വിചാരിച്ചാലും അവരെ രക്ഷിക്കാനാവില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (6 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (22 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (32 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (52 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends