Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ശബരിമലയില്‍ ഹൈന്ദവ വിശ്വാസികളെ മാത്രം പ്രവേശിപ്പിച്ചാല്‍ മതി എന്നാവശ്യപ്പെട്ട് ടി.ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി മതേതരത്വത്തെ തകര്‍ക്കുന്നതെന്ന് ഹൈക്കോടതി, ശബരിമല എല്ലാവരുടേതും, ഹര്‍ജിയില്‍ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും റിപ്പോര്‍ട്ട് തേടി

29 OCTOBER 2018 04:03 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ ഹൈന്ദവ വിശ്വാസികളെ മാത്രം പ്രവേശിപ്പിച്ചാല്‍ മതി എന്നാവശ്യപ്പെട്ട് ആര്‍.എസ്.എസ് ബൗദ്ധിക വിഭാഗം നേതാവ് ടി. ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി മതേതര സങ്കല്‍പ്പം തകര്‍ക്കുന്നതാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഹര്‍ജിയില്‍ സര്‍ക്കാരില്‍ നിന്നും ദേവസ്വം ബോര്‍ഡില്‍ നിന്നും കോടതി റിപ്പോര്‍ട്ട് തേടി. എല്ലാ മതവിഭാഗങ്ങള്‍ക്കും പ്രവേശനം അനുവദിച്ചിട്ടുള്ള സ്ഥലമാണ് ശബരിമല. അതിനാല്‍ അഹിന്ദുക്കള്‍ക്കും ശബരിമല ദര്‍ശനം നടത്താമെന്നും ഹൈക്കോടതി. ഹര്‍ജി സംസ്ഥാനത്തിന്റെ മതസൗഹാര്‍ദത്തെ തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇക്കാര്യത്തിലുള്ള അതൃപ്തി ഹരജിക്കാരനെ അറിയിക്കുകയും ചെയ്തു. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. അപ്പോള്‍ സര്‍ക്കാരും ബോര്‍ഡും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

വാവരുസ്വാമിയുടെ സാന്നിധ്യമുള്ള സ്ഥലമാണ് ശബരിമല. അതുകൊണ്ട് അഹിന്ദുക്കള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങാറുണ്ട്. അതിനാല്‍ അഹിന്ദുക്കള്‍ പ്രവേശിക്കരുതെന്ന് പറയാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ശബരിമലയുടെ പാരമ്പര്യം കേരളത്തിലെ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഇരുമുടിക്കെട്ടില്ലാതെ ശബരിമല ദര്‍ശനത്തിന് പോകാന്‍ സാധിക്കും. പതിനെട്ടാംപടി കയറുന്നതിന് മാത്രമാണ് ഇരുമുടിക്കെട്ട് നിര്‍ബന്ധമുള്ളതെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. 

സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യമാണ് നല്‍കിയിട്ടുള്ളത്. അതിനാല്‍ അഹിന്ദുക്കളെ പ്രവേശിപ്പിച്ചു കൊണ്ട് സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും ഹരജിയില്‍ ടി.ജി മോഹന്‍ദാസ് പറയുന്നു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. ഇത്തരം ആവശ്യം മുമ്പും ആരും ഉന്നയിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഹിന്ദുമതത്തില്‍ വിശ്വാസമുണ്ടെന്ന് എഴുതിവാങ്ങിയ ശേഷമേ അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിക്കാവൂ എന്നായിരുന്നു ഹര്‍ജിലെ ആവശ്യം.ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണെന്നും ഇരുമുടി കെട്ടില്ലാതെ മല കയറാമെന്നും കോടതി വ്യക്തമാക്കി.
പതിനെട്ടാം പടി കയറുന്നതിന് മാത്രമാണ് ഇരുമുടിക്കെട്ടെന്ന നിബന്ധന. പതിനെട്ടാംപടിയിലൂടെ അല്ലാതെ ദര്‍ശനം നടത്തുന്നതിന് ഇരുമുടിക്കെട്ട് നിര്‍ബന്ധമല്ലെന്നും സ്ത്രീയായാലും പുരുഷനായാലും സംരക്ഷണം നല്‍കണമെന്നും കോടതി പറഞ്ഞു.

ഹിന്ദുമതത്തില്‍ വിശ്വാസമുണ്ടെന്ന് എഴുതിവാങ്ങിയ ശേഷമേ അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിക്കാവൂ എന്നായിരുന്നു ഹര്‍ജിലെ ആവശ്യം. സോമനാഥ്, തിരുപ്പതി, ക്ഷേത്രങ്ങളില്‍ ഈ രീതിയാണുളളത്. ഹിന്ദു പൊതു ആരാധനാലയ പ്രവേശന നിയമത്തിലെ വ്യവസ്ഥ പാലിക്കണം. ശബരിമലയില്‍ അഹിന്ദുക്കളെയും വിശ്വാസികളെയും പ്രവേശിപ്പിക്കാന്‍ പൊലീസ് നടത്തിയ ശ്രമത്തെ പറ്റി പൊലീസ് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു.

സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി ഉത്തരവ് മറയാക്കി വിഗ്രഹാരാധനയെ എതിര്‍ക്കുന്നവരും ഇരുമുടിക്കെട്ടില്ലാത്തവരുമായ സ്ത്രീകളെ പൊലീസ് സംരക്ഷണത്തോടെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചത് ഭക്തര്‍ക്ക് വേദനയുണ്ടാക്കിയെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. സര്‍ക്കാരും കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (9 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (25 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (35 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (55 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends